ഒന്നര മാസത്തിനിടെ സൈബർ തട്ടിപ്പ് സംഘം കണ്ണൂർ ജില്ലയിൽ നിന്നും മാത്രം തട്ടിയെടുത്തത് രണ്ടര കോടി
കണ്ണൂർ: കഴിഞ്ഞ ഒന്നര മാസത്തിനിടെ മാത്രം കണ്ണൂർജില്ലയിൽ നി ന്ന് സൈബർ തട്ടിപ്പിലൂടെ നഷ്ട മായത് 2.53 കോടിരൂപ. വെർച്വ ൽ അറസ്റ്റ് ഭീഷണിയിലൂടെ ഒരാ ളിൽ നിന്ന് മാത്രമായി തട്ടിയെടു ത്തത് 1.58 കോടിയാണ്. കണ്ണൂർ നഗരത്തിലെ 77കാരിക്കാണ് ഒന്നരക്കോടി നഷ്ടമായത്.സി.ബി.ഐ ചമഞ്ഞാണ് തട്ടിപ്പുകാർ വെർച്ചൽ അറസ്റ്റ് ഭീഷണി മുഴക്കി വൃദ്ധയിൽ നിന്നും പണം കവർന്നത്.
tRootC1469263">ഇവരുടെ അക്കൗണ്ടിൽ കള്ളപ്പണം വന്നിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു നിരപരാധിത്വം തെളിയി ക്കാൻ അക്കൗണ്ടിലുള്ള മുഴുവൻ സാമ്പത്തിക രേഖകളും പരി ശോധനയ്ക്കായി അയക്കണമെന്നും, തങ്ങൾ നിർദ്ദേശിക്കുന്ന അക്കൗണ്ടിലേക്ക് മാറ്റണമെന്നുമാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. സംഘം നിർദ്ദേശിച്ച അക്കൗണ്ടി ലേക്ക് വൃദ്ധ പണം അയക്കുകയും ഇതുതട്ടിയെടുക്കുകയുമായിരുന്നു. ജനുവരി ആദ്യ ആഴ്ചയിലായിരുന്നു സംഭവം. . ഈ വർഷം തുടങ്ങി മാസങ്ങൾ പിന്നിടുമ്പോൾ തന്നെ കണ്ണൂർ ജില്ലയിൽ 2,53,73,066രൂപയോളമാണ് സൈബർ തട്ടിപ്പ് സംഘം അടിച്ചു മാറ്റിയത്. ആറു പേരുടെ പണം മാത്രമാണ് ഭാഗികമായെങ്കിലും തിരിച്ചെടുക്കാൻ സാധിച്ചത്.
.jpg)


