സി വി ബാലൻ നായർ സ്മാരക കലാപുരസ്കാരം കെ കെ മാരാർക്ക്

C.V. Balan Nair Memorial Arts Award for K.K. Marar

കണ്ണൂർ: തലശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന സിവി ബാലൻ സ്മാരക കേരള സ്കൂൾ ഓഫ് ആർട്സ് പരിശീലന വിദ്യാലയം ഏർപ്പെടുത്തിയ പ്രഥമ സിവി ബാലൻ നായർ സ്മാരക കലാ പുരസ്കാരം ചരിത്ര ഗവേഷകനും പ്രഭാഷകനുമായ  കെ കെ മാരാർക്ക് നൽകുമെന്ന് ജൂറി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവു ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. 

ഡിസംബർ മാസം ആദ്യവാരത്തിൽ തലശ്ശേരിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം കൈമാറുമെന്ന് ജൂറി അംഗം ഇ വത്സരാജ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എബി എൻ ജോസഫ് , മഹേഷ് മറോളി ,കെ പി മുരളീധരൻ ,വിനയ ഗോപാൽ, പ്രദീപ് ചൊക്ലി, പൊന്മണി തോമസ് എന്നിവരും പങ്കെടുത്തു.

Tags