കൈകാലുകളിലെ വളവും വൈകല്യവും : തണലിൽ സർജിക്കൽ സ്‌ക്രീനിങ് ക്യാമ്പ് നടത്തും

Curvature and deformities of the limbs: Surgical screening camp to be held in Thanal

കണ്ണൂർ: കൈകാലുകളിലെ വളവുകൾ, പേശി മുറുക്കം, സന്ധികളുടെ വൈകല്യങ്ങൾ എന്നിവ കാരണം നടക്കാനും, നിൽക്കാനും, ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാനും ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്കും മുതിർന്നവർക്കുമായി ഫലപ്രദമായ ചികിത്സ നൽകുമെന്ന് തണൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിനായി
 തണൽ  ബ്രെയിൻ ആൻഡ് സ്പൈൻ   മെഡിസിറ്റി " ലിംബ് ഡിഫോർമിറ്റി കറക്ഷനായുള്ള സർജിക്കൽ സ്ക്രീനിംഗ് ക്യാമ്പ്  സംഘടിപ്പിക്കും  ശസ്ത്രക്രിയയിലൂടെ തിരുത്താൻ കഴിയുന്ന വൈകല്യങ്ങൾ നേരത്തേ കണ്ടെത്തുകയും, രോഗികൾക്ക് ഏറ്റവും അനുയോജ്യമായ ചികിത്സയും പുനരധിവാസ പദ്ധതിയും ലഭ്യമാക്കുകയുമാണ് ലക്ഷ്യം.


ഈ ക്യാമ്പിൽ കുട്ടികളിലെ സെറിബ്രൽ പാൾസി മൂലമുള്ള പേശി-സന്ധി മുറുക്കം, ഇടുപ്പെല്ല് സംബന്ധമായ പ്രശ്നങ്ങൾ, കാൽമുട്ട്, കണങ്കാൽ, പാദങ്ങളിലെ വളവുകൾ അതുപോലെ മുതിർന്നവരിൽ എല്ല് തേയ്മാനം, വാതരോഗങ്ങൾ മൂലമുള്ള വളവുകൾ, അപകടങ്ങൾക്കും ഒടിവുകൾക്കും ശേഷമുള്ള വൈകല്യങ്ങൾ, പക്ഷാഘാതം (സ്ട്രോക്ക്, പാരാപ്ലീജിയ എന്നിവയെ തുടർന്നുണ്ടാകുന്ന കൈകാൽ വളവുകളും ഉൾപ്പെടെയുള്ള സങ്കീർണ്ണ പ്രശ്നങ്ങൾ കണ്ടെത്തുകയും, രോഗികൾക്ക് ഏറ്റവും അനുയോജ്യമായ ചികിത്സയും നൽകും
ഈ പരിശോധനകൾക്ക് ശേഷം ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചികിത്സാ പദ്ധതി തയ്യാറാക്കുന്നതാണ്. അർഹരായ രോഗികൾക്ക് സൗജന്യമായും, മറ്റ് രോഗികൾക്ക് ഏറ്റവും കുറഞ്ഞ ചെലവിലും ചികിത്സ ലഭ്യമാക്കും പ്രധാനമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായവർക്ക് സൗജന്യമായി ചികിത്സ നേടാം  ലക്ഷ്യം.

രജിസ്ട്രേഷനായുള്ള അവസാന തീയതി  ജൂലായ് 30  താൽപര്യമുള്ളവർ +91 79947 45001 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് ഡോ.ജിയോ സെബാസ്റ്റ്യൻ 
ഓർത്തോപീഡിക്ക് സർജൻ (തണൽ ബ്രെയിൻ ആൻഡ് സ്‌പൈൻ മെഡിസിറ്റി കാഞ്ഞിരോട് ) അറിയിച്ചു. ശുഭലക്ഷ്മി ഹെഡ് ഓഫ് ഓപ്പറേഷൻസ് തണൽ ബ്രെയിൻ ആൻഡ് സ്‌പൈൻ മെഡിസിറ്റി അലക്സ്‌ വർഗീസ് ജോജോ, (അസിസ്റ്റന്റ് മാനേജർ തണൽ ബ്രെയിൻ ആൻഡ് സ്‌പൈൻ മെഡിസിറ്റി ) അലിപ്പി എ പി എം (പ്രസിഡന്റ്‌ തണൽ കാഞ്ഞിരോട് ) മുഹമ്മദ്‌ അബ്ദുൾ സത്താർ കെ.ടി (കമ്മിറ്റി മെമ്പർ തണൽ കാഞ്ഞിരോട്) എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags