രാജീവ് ജി കൾച്ചറൽ ഫോറം ഇഫ്താർ സംഗമത്തിൽ വൻ ജനസദസ്; നേതൃത്വം നൽകി പി.കെ.രാഗേഷ്


കണ്ണൂർ : കണ്ണൂർ കോർപറേഷൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് വിമത നേതാവുമായി പി.കെ രാജേഷ് നേതൃത്വം നൽകുന്ന രാജീവ് ജി കൾച്ചറൽ ഫോറം കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ ഇന്നലെ നടത്തിയ ഇഫ്താർ സംഗമത്തിൽ വൻ ജനാവലി. കോൺഗ്രസ്, സി.പിഎം നേതാക്കൾ വിട്ടു നിന്ന ചടങ്ങിൽ എൽ.ഡി.എഫ് - യു.ഡി.എഫ് ഘടകകക്ഷികളും പങ്കെടുത്തില്ല. സമൂഹത്തിൻ്റെ വിവിധ മേഖലയിലുള്ള നൂറ് കണക്കിന് പേർ പങ്കെടുത്തചടങ്ങിൽപി കെ രാഗേഷ് അധ്യക്ഷനായി.
യൂണിറ്റി സെന്റർ സെക്രട്ടറി കെ എം മക്ബൂൽ ഇഫ്താർ, സ്വാമി പ്രേമാനന്ദ, കണ്ണൂർ രൂപത വികാരി ജനറൽ ഡോ. ക്ലാരൻസ് പാലിയത്ത് ഇഫ്താർ സന്ദേശം നൽകി. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് ടി കെ രമേഷ്കുമാർ, പ്രസ് ക്ലബ്ബ് സെക്രട്ടറി കബീർ കണ്ണാടിപറമ്പ്, വി സി അഷറഫ്, കെ വി രവീന്ദ്രൻ, ദയാനന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.കെ പി ഭാഗ്യശീലൻ, മുൻ കൗൺസിലർമാരായ ടി കെ വസന്ത, ജമിനി , ഭക്തി സംവർധിനിയോഗം പ്രസിഡണ്ട് കെ പി ബാലകൃഷ്ണൻ,സിക്രട്ടറി കെപി വിനോദ് കുമാർ, എന്നിവർ പങ്കെടുത്തു.
ടി സി താഹ സ്വാഗതവും എം വി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.
