ധർമ്മചാരിറ്റബിൾ ട്രസ്റ്റ് വാർഷികാഘോഷത്തിൻ്റെ ഭാഗമായി കണ്ണൂരിൽ ഭിന്നശേഷി കുട്ടികളുടെ കലോത്സവം നടത്തും

A cultural festival for differently-abled children will be held in Kannur as part of the Dharma Charitable Trust's annual celebrations.

 കണ്ണൂർ : ധർമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നാലാം വാർഷികാഘോഷം  വ്യാഴാഴ്ച ധർമ്മടം ജസ് സീ സ്പെഷ്യൽ സ്കൂളിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ധർമ്മ ചാരിറ്റബിൾ ട്രസ്റ്റ്  മാനേജിങ്ങ് ട്രസ്റ്റി കേണൽ പത്മനാഭൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജില്ലയിലെ 18 സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളാണ് വാർഷികത്തിൻ്റെ ഭാധർമ്മചാരിറ്റബിൾ ട്രസ്റ്റ് വാർഷികാഘോഷത്തിൻ്റെ ഭാഗമായി കണ്ണൂരിൽ ഭിന്നശേഷി കുട്ടികളുടെ കലോത്സവം നടത്തുംഗമായുള്ള കലോത്സവ പരിപാടികളിൽ പങ്കെടുക്കുന്നത്.

കഴിഞ്ഞ നാല് വർഷക്കാലയളവിൽ കേരളത്തിൽ, പ്രത്യേകിച്ച് കണ്ണൂർ, മംഗളൂരു, ബെംഗളൂരു മേഖലകളിൽ  സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള അർഹരായവർക്ക് സഹായമെത്തിക്കുന്നതിനൊപ്പം  ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ മേഖലകളിലും ട്രസ്റ്റ് വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. 

 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ കഴിവുകളും കലാപ്രതിഭകളും പ്രോത്സാഹിപ്പിക്കുന്നതിനാണ് ട്രസ്റ്റ് പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സോളോ ഗാനം, സോളോ ഡാൻസ്, ഗ്രൂപ്പ് സോംഗ്, ഗ്രൂപ്പ് ഡാൻസ്, മാജിക് ഷോ, ഒപ്പന, സ്കിറ്റ് തുടങ്ങി ച പരിപാടികളാണ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നത്. 

പരിപാടിയിൽപങ്കെടുക്കുന്ന എല്ലാവിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും മൊമന്റോയും നൽകും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ എം ടി പ്രകാശൻ, എം ബി രാമകൃഷ്ണൻ ,പി ഉമ്മർ എന്നിവരും പങ്കെടുത്തു.

Tags