അഞ്ച് രൂപ വില വർദ്ധിപ്പിക്കാൻ ധാരണ : പാനൂരിലെ ക്രഷർ- ക്വാറി സമരം ഒത്തുതീർപ്പായി

Agreement to increase price by Rs 5: Crusher-quarry strike in Panur reaches settlement
Agreement to increase price by Rs 5: Crusher-quarry strike in Panur reaches settlement

തലശേരി : പാനൂരിലെ ക്രഷർ-ക്വാറി സമരം ഒത്തുതീർപ്പായി. കുന്നോത്ത്പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ലതയുടെ അദ്ധ്യക്ഷതയിൽ ക്രഷർ ഉടമകളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് വില വർദ്ധനവ് സംബന്ധിച്ചു തീരുമാനമായത്. 2023 ലെ വിലയിൽ നിന്ന് എല്ലാ ക്രഷർ ഉല്പന്നങ്ങൾക്കും അഞ്ചു രൂപ വർദ്ധിപ്പിക്കാനാണ് ധാരണയായത്.

കൂത്തുപറമ്പ ഏ.സി.പി കൃഷ്ണൻ, കൊളവല്ലൂർ പോലീസ് ഇൻസ്പക്ടർ സന്തോഷ് കളത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. അനിൽകുമാർ, സെക്രട്ടറി വി.വി. പ്രസാദ് ക്രഷർ ഉടമകളെ പ്രതിനിധീകരിച്ച് സി.ജി. തങ്കച്ചൻ ,രാജീവൻ സിയാര , വിചിത്രൻ, ടി നാസർ .സുനി, ജയചന്ദ്രൻ എന്നിവരും രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ.ഇ. കുഞ്ഞബ്ദുള്ള, പി.സത്യപ്രകാശ്, രവീന്ദ്രൻ കുന്നോത്ത്, സി.പുരുഷു മാസ്റ്റർ, വി.പി. സുരേന്ദ്രൻ, ടി.പി. അബൂബക്കർ. കെ. മുകുന്ദൻ, കെ.ടി.രാഗേഷ്, കെ.പി. പ്രഭാകരൻ, സി.കെ. കുഞ്ഞിക്കണ്ണൻ, വി.പി. പ്രകാശൻ, കെ അശോകൻ, എം.പി.മുകുന്ദൻ, മൊയ്തു പത്തായത്തിൽ എന്നിവരും അനുരജ്ഞന ചർച്ചയിൽ പങ്കെടുത്തു.

Tags