സിആർപിഎഫ് പെൻഷനേഴ്‌സ് ഫോറം പൊതുയോഗവുംകുടുംബസംഗമവും ജനുവരി11ന് കണ്ണൂരിൽ

CRPF Pensioners Forum public meeting and family reunion on January 11th in Kannur

കണ്ണൂർ:സിആർപിഎഫ് പെൻഷനേഴ്‌സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ജനുവരി 11 ന് ഞായറാഴ്‌ച ധർമ്മശാലഗവർമെൻറ് എൻജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽഅറിയിച്ചു.പെരിങ്ങോം സിആർപിഎഫ് റിക്രൂട്ട് ട്രെയിനിങ് സെൻറർ ഡിഐജി മാത്യൂ എ ജോൺ പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സിആർപിഎഫിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർ പങ്കെടുക്കും.

tRootC1469263">

സിആർപിഎഫ് വിമുക്തഭടന്മാർ, വിധവകൾ എന്നിവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുക എന്ന ഉദ്ദേശത്തോടെ 2014 ൽ രൂപം കൊണ്ട സംഘടനയാണ് സിആർപിഎഫ് പെൻഷനേഴ്‌സ് ഫോറം.വൻ റാങ്ക് വൺ പെൻഷൻ നടപ്പിലാക്കുക, സൈനികർക്ക് സിഎസ്‌ഡി കാന്റീനിൽ ലഭ്യമാകുന്ന വിലയിൽ (ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഉൾപ്പെടെ) സിആർപിഎഫ് കാന്റീനിലും ലഭ്യമാക്കുക, 20 വർഷത്തെ സേവനത്തിനുശേഷം വി ആർ എസ് എടുത്ത് വരുന്നവരെ എക്സ് സർവീസ് പരിഗണന നൽകുക എന്നീ ആവശ്യങ്ങൾ നിരന്തരമായി സംഘടന ഉന്നയിക്കുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ സെക്രട്ടറി ഗോപിനാഥൻ എം കെ,പ്രസിഡണ്ട് പി.ടി കുഞ്ഞികൃഷ്ണ‌ൻ, രാജേന്ദ്രൻ നായർ, കെ.കെ പ്രദീപൻ, കെ.പ്രകാശൻ  എന്നിവർപങ്കെടുത്തു.

Tags