സി ആർ പി എഫ് ജനറൽ ബോഡിയും കുടുംബ സംഗമവും 16 ന് കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നടക്കും

CRPF Pensioners Forum
CRPF Pensioners Forum

കണ്ണൂർ: സി ആർ പി എഫ് പെൻഷനേഴ്സ് ഫോറം ജില്ലാ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗവും കുടുംബ സംഗമവും പുൽവാമയിൽ വീര മൃത്യു വരിച്ച സി ആർ പി എഫ് ജവാന്മാരുടെ അനുസ്മരണവും 16ന് ധർമ്മശാലയിലെ കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ ചേരുമെന്ന് സെക്രട്ടറി ഗോപിനാഥൻ എം കെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിരമിച്ച അർദ്ധ സൈനിക വിഭാഗക്കാരെ എക്സ് ആർമ്ഡ് ഫോഴ്സ് പേഴ്സണലായി അംഗീകരിക്കുക, സൈനിക വിഭാഗത്തിന് തുല്യമായ വേതനവും ആനുകൂല്യങ്ങളും അർദ്ധ സൈനിക വിമുക്തഭടന്മാർക്ക് നൽകുക, സൈനികരുടെ സി എസ് ഡി കാന്റീന് തുല്യമായ എല്ലാ കാന്റീൻ സൗകര്യങ്ങളും അർദ്ധ സൈനിക വിഭാഗങ്ങൾക്കും നൽകുക, സി ആർ പി എഫ് ലിക്വർ കാന്റീൻ മുഖേനെ നൽകുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ സ്റ്റേറ്റ് ടാക്സ് ഒഴിവാക്കുക, സി ജി എച്ച് എസ്സിന്റെ പ്രവർത്തനം എല്ലാ ജില്ലകളിലും ആരംഭിക്കുക, ഗവ: മെഡിക്കൽ കോളേജുകൾ സിജി എച്ച് എസ് എം പാനൽ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെടും.

മറ്റ് സംസ്ഥാനങ്ങളിൽ അർദ്ധ സൈനികബോർഡ് നിലവിലുണ്ടെങ്കിലും കേരളത്തിൽ മാത്രമേ ഇല്ലാതുള്ളൂവെന്നും ഗോപിനാഥൻ പറഞ്ഞു. 16 ന് രാവിലെ10-30 ന് പരിപാടി റൂറൽ എസ്പി അനൂജ് പാലിവാൽ ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് പി.ടി കുഞ്ഞികൃഷ്ണൻ ട്രഷറർ വിശ്വനാഥൻ ,കെ , സോണിയ, ദിവാകരൻ പി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags