പന്നിപ്പടക്കം കാരണം നാവറ്റു ; കണ്ണൂർ കരിക്കോട്ടക്കരിയിൽ ചരിഞ്ഞ കുട്ടിയാനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
Mar 6, 2025, 19:07 IST


കണ്ണൂർ : ഇരിട്ടി കരിക്കോട്ടക്കരിയിൽ ചെരിഞ്ഞ കുട്ടിയാനയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി ആനയുടെ നാവിൻ്റെ മുൻഭാഗം അറ്റനിലയിൽ കണ്ടെത്തി.
കീഴ്ത്താടി തകർന്ന് വേർപ്പെട്ട് നിലയിലായിരുന്നു അണുബാധ രക്തത്തിൽ വ്യാപിച്ചതായി കണ്ടെത്തി. മസ്തിഷ്ക്കത്തിലും രക്തസ്രാവമുണ്ടായി. താടിയെല്ലിലെ മുറിവ് പഴക്കം ചെന്നതാണെന്ന് കണ്ടെത്തിയുണ്ട്.
മൂന്ന് വയസുള്ള ആന പന്നിപ്പടക്കം കടിച്ചു പൊട്ടിത്തെറിച്ചു പരുക്കേറ്റതാണെന്നാണ് വെറ്റിനറി സർജൻ്റെ വിലയിരുത്തൽ. അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിയിലെ ജനവാസകേന്ദ്രത്തിലാണ് രണ്ടു ദിവസം മുൻപ് പിടിയാനയ്ക്കൊപ്പം കുട്ടിയാനയെയും കണ്ടെത്തിയത്.
അവശനിലയിലായ ആനയെ വയനാട്ടിൽ നിന്നുമെത്തിയ വെറ്റിനറി സർജൻമയക്കുവെടി വെച്ചു ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.