വയൽക്കിളി സമരഭൂമിക്ക് സമീപം നിർമ്മാണത്തിലുള്ള ദേശീയപാത ബൈപ്പാസിൽ വിള്ളൽ, അടിപ്പാതയ്ക്ക് മുകളിൽ നിന്നും മീറ്ററുകളോളം നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടത്.

Crack in the construction of the national highway bypass near Vayalkili protest site
Crack in the construction of the national highway bypass near Vayalkili protest site

വെള്ളം കെട്ടി നിന്നും അടിപ്പാതകളിൽ വെള്ളം നിറഞ്ഞും കുടിവെള്ളം മലിനമായും യാത്രാ ദുരിതവും കീഴാറ്റൂരിലെ ജനങ്ങളെ ദുരിതത്തിലാകുമ്പോൾ

തളിപ്പറമ്പ :  വയൽക്കിളി സമരഭൂമിക്ക് സമീപം നിർമ്മാണത്തിലുള്ള ദേശീയപാത ബൈപ്പാസിൽ വിള്ളൽ. വയൽക്കിളി സമരനായകൻ സുരേഷ് കീഴാറ്റൂരിൻ്റെ വീടിന് മുമ്പിലൂടെ പോകുന്ന പ്ലാത്തോട്ടം റോഡിലെ അടിപ്പാതയ്ക്ക് മുകളിൽ നിന്നും മീറ്ററുകളോളം നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടത്. 

വയൽ നികത്തിയുള്ള ദേശീയപാതാ നിർമ്മാണത്തിനെതിരെ കീഴാറ്റൂരിൽ വയൽക്കിളികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോപം ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.

tRootC1469263">

ഭൂമി വിട്ടുനൽകുന്നവർക്ക് കൂടിയ വിലനൽകിയും ഭരണ സംവിധാനങ്ങളെ ഉപയോഗിച്ചും ഈ പ്രക്ഷോപത്തെ അടിച്ചമർത്തിയെങ്കിലും  കിഴാറ്റൂർ നേരിടേണ്ടി വരുന്ന ദുരിതങ്ങളുമായും ദേശീയപാത നിർമ്മിച്ചാൽ അഭിമുഖിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചും  വയൽക്കിളികൾ ചൂണ്ടിക്കാണിച്ച ആശങ്കകൾ ശരിവയ്ക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് കിഴാറ്റൂരിൽ നടന്നു കൊണ്ടിരിക്കുന്നതെന്നാണ് വയൽക്കിളികൾ പറയുന്നത്.  

Crack-in-the-construction-of-the-national-highway-bypass-near-Vayalkili-protest-site.jpg

വയൽക്കിളി സമരഭൂമിക്ക് സമീപം നിർമ്മാണത്തിലുള്ള ദേശീയപാത ബൈപ്പാസിൽ വിള്ളൽ. വയൽക്കിളി സമരനായകൻ സുരേഷ് കീഴാറ്റൂരിൻ്റെ വീടിന് മുമ്പിലൂടെ പോകുന്ന പ്ലാത്തോട്ടം റോഡിലെ അടിപ്പാതയ്ക്ക് മുകളിൽ നിന്നും മീറ്ററുകളോളം നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടത്.  

അടിപ്പാതയുടെ കോൺക്രീറ്റ് പ്രതലങ്ങളിലും വിള്ളൽ ഉണ്ടായിട്ടുണ്ട്. വയൽപ്രദേശത്ത് ദേശീയപാത നിർമ്മിച്ചാൽ ഉണ്ടാകുന്ന ഭവിഷത്തുകളെ വയൽക്കിളികൾ ചൂണ്ടിക്കാണിചെങ്കിലും അധികാരികൾ അത് അവഗണിച്ചതിൻ്റെ ദുരിതമാണ് ജനങ്ങൾ അനുഭവിക്കുന്നതെന്നും ദേശീയപാതാ വിഭാഗം വിദഗ്ദ സംഘം കീഴാറ്റൂർ സന്ദർശിച്ച് മാറ്റിപ്പണിയേണ്ടതെല്ലാം മാറ്റിപ്പണിയുക തന്നെ വേണമെന്ന് വയൽക്കിളി നേതാവ് മനോഹരൻ പറഞ്ഞു.

വെള്ളം കെട്ടി നിന്നും അടിപ്പാതകളിൽ വെള്ളം നിറഞ്ഞും കുടിവെള്ളം മലിനമായും യാത്രാ ദുരിതവും കീഴാറ്റൂരിലെ ജനങ്ങളെ ദുരിതത്തിലാകുമ്പോൾ എല്ലാ വർഷകാലവും തകരുന്ന രീതിയിൽ നടക്കുന്ന ദേശീയപാത നിർമ്മാണവും ജനങ്ങളെ ആശങ്കാകുലരാക്കുകയാണ്.
 

Tags