പാനൂരിൽ സൗജന്യ ഫ്യൂണറൽ ഫോഴ്സ് രൂപീകരിച്ച് സി.പി.എം; ശവസംസ്കാരത്തിന് സന്നദ്ധ സേന രംഗത്തിറങ്ങും

CPM forms free funeral force in Panur; Volunteers will be deployed for cremation
CPM forms free funeral force in Panur; Volunteers will be deployed for cremation

തലശേരി:രാഷ്ട്രീയ രംഗത്ത് മാത്രമല്ല സാമൂഹ്യ സേവന രംഗത്തും സി.പി.എം പ്രവർത്തനം ശക്തമാക്കുന്നു.ശവസംസ്കാര ചടങ്ങുകൾ നടത്താൻ സന്നദ്ധ സേന രൂപീകരിച്ചാണ് സി പി എം രംഗത്തിറങ്ങിയത്.പാനൂർ മേനപ്രം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഫ്യൂണറൽ ഫോഴ്സ് എന്ന സേന പ്രവർത്തനം തുടങ്ങിയത് .പരിശീലനം ലഭിച്ച 45 വളണ്ടിയർമാരാണ് സേനയിലുള്ളത്.

tRootC1469263">

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പൻ്റെ നാടായ മേനപ്രത്ത് നിന്നാണ് സാമൂഹ്യസേവനത്തിൻ്റെ പുത്തൻ മാതൃക പിറവിയെടുത്തത്. പ്രതിഫലം വാങ്ങാതെ ശവസംസ്കാര ചടങ്ങുകൾ നടത്താൻ 45 പേരടങ്ങുന്ന സന്നദ്ധ സേന. എല്ലാ മതവിഭാഗങ്ങളുടെയും സംസ്കാര ചടങ്ങുകൾ നാത്താൻ പരിശീലനം നേടിയവരാണ്. സംസകാര ചടങ്ങുകൾക്കാവശ്യമായ സാമഗ്രികളും ഫ്യൂണറൽ ഫോഴ്സിൻ്റെ കൈവശമുണ്ട്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഫ്യൂണറൽ ഫോഴ്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

സി പി  എം പാനൂർ ഏരിയാകമ്മറ്റിയംഗം വി ഉദയൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ,ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. മേനപ്രം ലോക്കൽ സെക്രട്ടറി ടി ജയേഷ് സ്വാഗതവും കെ പി ഷിനോജ് നന്ദിയും പറഞ്ഞു.

Tags