സി.പി.എം കോട്ട പിടിക്കാനായില്ല ;എള്ളരിഞ്ഞി വാർഡിൽ യുത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് വിജിൽ മോഹൻ രണ്ടു വോട്ടുകൾക്ക് തോറ്റു
ശ്രീകണ്ഠാപുരം: യുത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് വിജിൽ മോഹൻ പരാജയപ്പെട്ടു.ശ്രീകണ്ഠപുരം നഗരസഭയിലെ എള്ളരിഞ്ഞി വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ സുരേഷ് ബാബുവിനോടാണ് വിജിൽ രണ്ടു വോട്ടുകൾക്ക് തോറ്റത്. സി.പി.എമ്മിന് വലിയ ഭൂരിപക്ഷ ജയം ലഭിച്ച വാർഡാണിത്. കഴിഞ്ഞ തവണ 900 വോട്ടുണ്ടായിരുന്ന വാർഡിൽ ഇത്തവണ 764 വോട്ടുകളാണുള്ളത്.
tRootC1469263">ഇടതു സ്ഥാനാർഥി ജയിച്ച വാർഡ് വിജിലിനെ ഇറക്കി പിടിക്കാനാവുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നത്.. 40 വർഷക്കാലം സി.പി.എം കുത്തകയായിരുന്ന കൈതപ്രം വാർഡ് കഴിഞ്ഞ തവണ 105 വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജിൽ മോഹൻ പിടിച്ചെടുത്തിരുന്നു. സി.പി.എം ഏരിയ കമ്മറ്റിയംഗമായ എം.സി. ഹരിദാസനെയാണ് വിജിൽ തോത്പ്പിച്ചത്. ഈ വാർഡ് ഇത്തവണ വനിത സംവരണമായതിനാൽ സിന്ധു മധുസൂദനനെ യു ഡി എഫ് ആദ്യമേ പ്രഖ്യാപിച്ച് രംഗത്തിറക്കിയിരുന്നു. എള്ളരിഞ്ഞി വാർഡ് പിടിച്ചെടുക്കുകയും നഗര ഭരണം യു.ഡി.എഫിന് ലഭിക്കുകയും ചെയ്താൽ വിജിൽ മോഹനനെ ചെയർമാനാക്കാനായിരുന്നു ധാരണ. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റാണ് വിജിൽ മോഹൻ' സി.പി.എം സ്ഥാനാർത്ഥിയാണ് കെ.കെ സുരേഷ് ബാബു.
.jpg)


