കാസര്‍കോട് സി പിഎം പ്രവര്‍ത്തകനെ കുത്തിക്കൊല്ലാന്‍ ശ്രമം

Attempt to stab CPM worker in Kasaragod
Attempt to stab CPM worker in Kasaragod

കാസര്‍കോട്: പുത്തിഗെയില്‍ സി പി എം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. സി പി എം കക്കെപ്പാടി ബ്രാഞ്ച് സെക്രട്ടറി ഉദയ കുമാറിനാണ് കുത്തേറ്റത്. വധശ്രമം, മയക്കുമരുന്ന് കൈവശം വെക്കല്‍, മോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ദാമോദരന്‍ എന്ന ഗണേശനും നാരായണനുമാണ് അക്രമിച്ചത്. സോഡാ കുപ്പി കൊണ്ട് കുത്തുകയായിരുന്നു.

കൂജംപദവിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോഴാണ് സംഭവം. ഡി വൈ എഫ് ഐ പുത്തിഗെ മേഖലാ സെക്രട്ടറി കൂടിയാണ് ഉദയകുമാര്‍.
നാല് മാസം മുമ്പ് പുത്തിഗെ പഞ്ചായത്തിലെ കുടിവെള്ള ടാങ്ക് മോഷണം പോയിരുന്നു. സംഭവത്തില്‍ ഉദയകുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ടാങ്ക് ഗണേഷ് തിരികെ വെച്ചു. ടാങ്ക് മോഷണത്തില്‍ പരാതി നല്‍കിയതില്‍ ഗണേശിന് ഉദയകുമാറിനോട് വൈരാഗ്യമുണ്ടായിരുന്നു. ഗണേഷും നാരായണനും ഓട്ടോയില്‍ വന്നിറങ്ങുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന ഉദയകുമാര്‍ ടാങ്ക് മോഷണ കാര്യമാണ് സംസാരിച്ചതെന്ന് പറഞ്ഞ് വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ കടയില്‍ നിന്ന് സോഡാ കുപ്പിയെടുത്ത് പൊട്ടിച്ച് കുത്തുകയായിരുന്നു. പരുക്കേറ്റ ഉദയകുമാര്‍ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്

Tags