സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ സഹോദരി ലീല നിര്യാതയായി
Nov 11, 2025, 09:08 IST
ധർമ്മടം : സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ്റെ സഹോദരി വെള്ളൊഴുക്കിലെ പാറായി ലീല (79) നിര്യാതയായി. അച്ഛൻ: പരേതനായ കാരായി കുഞ്ഞിരാമൻ. അമ്മ: പരേതയായ പാറായി ദേവി. ദിനേശ് ബീഡി ലേബലിംഗ് തൊഴിലാളി ആയിരുന്നു. ഭർത്താവ്: പരേതനായ കൊക്കോടൻ നാണു.
മക്കൾ: രജിത, രഞ്ജിത്ത് (ഒമാൻ), ശ്രീജിത്ത്. മരുമക്കൾ: ജയരാമൻ, സിന്ധു, ഉഷസ്സ്. മറ്റു സഹോദരങ്ങൾ: പി നളിനി (കുന്നോത്തു തെരു), പിസതീദേവി (വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ), പി രമ, പി സുധ, പി വിനോദ്, പരേതനായ പി പുരുഷോത്തമൻ. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ പത്തിന് പന്തക്കപാറ പ്രശാന്തിയിൽ.
tRootC1469263">.jpg)


