പയ്യന്നൂർ കാരയിലെ സി.പി.എം റിബൽ സ്ഥാനാർത്ഥിയെ പാർട്ടിയിൽ നിന്നും പുറത്താക്കി
കണ്ണൂർ: പയ്യന്നൂർ ഏരിയയിലെ പയ്യന്നൂർ നോർത്ത് ലോക്കലിലെ കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖിനെ സംഘടന വിരുദ്ധ പ്രവർത്തനത്തിന് പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചതായി സിപിഎംജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു. പയ്യന്നൂരിൽഎൽ.ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ സി പി എംബ്രാഞ്ച് സെക്രട്ടറി വ്യാഴാഴ്ച്ച രാവിലെ മത്സരിക്കുന്നതിനായി പത്രിക നൽകിയിരുന്നു. പയ്യന്നൂർ നഗരസഭയിൽ 36-ാം വാർഡിൽഎൽഡിഎഫ്സ്ഥാനാർത്ഥിക്കെതിരെയാണ് ഡിവൈഎഫ്.ഐ. മുൻ ഭാരവാഹിയും സി പി എംബ്രാഞ്ച് സെക്രട്ടറിയുമായ കാരയിലെ സി. വൈശാഖ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ചത്.
വ്യാഴാഴ്ച്ച രാവിലെ 11.45മണി യോടെയാണ് പത്രിക സമർപ്പിച്ചത്. നഗരസഭാ കാര്യാലയത്തിലേക്ക് പ്രവർത്തകർക്കൊപ്പം എത്തിയാണ്തിരഞ്ഞെടുപ്പ് വരണാധികാരിക്കുമുന്നിൽ പത്രിക സമർപ്പിച്ചത്.നേതൃത്വം കാണിച്ച കടുത്ത അവഗണനയാണ് റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് വൈശാഖിൻ്റെ വിശദീകരണം.കേരള ബാങ്ക് പയ്യന്നൂർ ശാഖയിൽ ആറു വർഷത്തോളമായി താൽക്കാലിക ജീവനക്കാരനാണ് വൈശാഖ്. എൽഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ് എസ്സിലെ പി. ജയനെതിരെയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി കാര36-ാം വാർഡിൽ മത്സര രംഗത്തെത്തിയത്. ഇതിൽ നിന്നും പിൻതിരിപ്പിക്കാൻ പയ്യന്നൂർ ഏരിയാ നേതുത്വം ശ്രമിച്ചിരുന്നുവെങ്കിലും മത്സര രംഗത്ത് വൈശാഖ് ഉറച്ചു നിൽക്കുകയായിരുന്നു. ഇതേ തുടർന്നാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
.jpg)


