തന്നെ പുറത്താക്കിയത് വിശദീകരണം ചോദിക്കാതെയാണെന്ന് ചെറുകുന്നിലെ സി.പി.എം വിമത സ്ഥാനാർത്ഥി ബാബുരാജ്

A case has been registered for spreading fake news on Facebook with the intention of inciting riots among the people.

കണ്ണൂർ: ചെറുകുന്ന് ഗ്രാമ പഞ്ചായത്തിലെ ദാലിൽ രണ്ടാം വാർഡിൽ മത്സരിക്കുന്ന സി.പി.എം വിമത സ്ഥാനാർത്ഥി ഇ ബാബുരാജ് പാർട്ടി ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത് വന്നു. കുന്നനങ്ങാട് സെന്റർബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ്തന്നെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്നുംപുറത്താക്കിയത് യാതൊരു വിശദീകരണവും ചോദിക്കാതെയാണ് പുറത്താക്കൽ' പാർട്ടി ഭരണഘടനാപരമായ അവകാശ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളത്. ഏരിയാ കമ്മിറ്റി അംഗം കെ മോഹനനെതിരെയാണ് താൻ മത്സരിക്കുന്നത്. 

tRootC1469263">

പുറത്ത് പറയാൻ പറ്റാത്ത കാര്യങ്ങളാണ് ചെറുകുന്നിലെ സി.പി.എമ്മിൽനടക്കുന്നത്. പാർട്ടിക്കുള്ളിൽ നടത്തുന്ന അഴിമതിയും കൊള്ളരുതായ്മയും അനുസൃതമായി തുടരുകയാണെന്നും ആരെങ്കിലും ചോദ്യം ചെയ്താൽ അവരെ ഒറ്റപ്പെടുത്തുകയും മോശമായി ചിത്രീകരിക്കയും പാർട്ടിയിൽ നിന്നും പുറത്താക്കൽ എന്ന കലാപരിപാടികളുമാണ്നടക്കുന്നത്. തന്നെപ്പോലെ തന്നെ നിരവധി പേരെ ഭയപ്പെടുത്തി നിശബ്ദരാക്കുകയുമാണെന്ന് ബേങ്കിൽ നിന്നും സിക്രട്ടറിയായിറിട്ടയർ ചെയ്ത ബാബുരാജ് വാർത്താ സമ്മേളനത്തിൽപറഞ്ഞു. പൊതു ജനങ്ങളിൽ നിന്ന് ഓഹരികളിലൂടെലക്ഷങ്ങൾ സംഭരിച്ച് ആരംഭിച്ച ചെറുകുന്ന് സഹകരണആശുപത്രി പൂട്ടിയത് എന്തിനു വേണ്ടിയാണെന്നും ഇവിടുത്തെ വിലപിടിപ്പുള്ള സാധന സാമഗ്രികൾ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിന് വിറ്റതിലെതുൾപ്പെടെയുള്ളഅഴിമതിയെക്കുറിച്ച് സ്വതന്ത്രമായഅന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നോമിനേഷൻ നൽകിയത് മുതൽ ഫോൺ മുഖേനെയും സോഷ്യൽ മീഡിയ വഴിയും ഭീഷണികളുണ്ടെന്നും ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും ബാബുരാജ് പറഞ്ഞു. ഭാര്യ കെ രേഖയും ബാബുരാജിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags