സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പഞ്ചായത്തിൽ സി.പി.എമ്മിന് പാർട്ടിക്കാരി തന്നെ റിബൽ സ്ഥാനാർത്ഥി
കണ്ണൂർ: സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ സ്വന്തം പഞ്ചായത്തായ മുണ്ടേരിയിൽ റിബൽ സ്ഥാനാർത്ഥി മത്സരിക്കുന്നത് പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും പഞ്ചായത്ത് സി.ഡി.എസ് മെമ്പറുമായ വി.കെ മോഹിനിയാണ് പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നത്. മുണ്ടേരി നാലാം വാർഡ് പടന്നോട്ടാണ് ഇവരുടെ അങ്കം.
tRootC1469263">സി.പി.എമ്മിന്റെ കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനാർ ത്ഥി വി.കെ പ്രകാശിനിയുടെ സഹോദരിയും മുൻമുണ്ടേരി ലോക്കൽ സെക്രട്ടറി എൻ.കെ സുകുമാരന്റെ ഭാര്യയുമാണ് വി.കെ മോഹിനി. സി.പി.എംജില്ലാ സെക്രട്ടറിയുടെ കുടുംബ വാഴ്ചയിലും സ്ഥാനാർത്ഥിത്വം പോലും സമ്പന്നർക്ക് പണയപ്പെടുത്തുന്ന പാർട്ടി നിലപാടിൽ പ്രതിഷേധിച്ചാണ് സ്ഥാനാർത്ഥിത്വം.മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് അനീഷയെ വീണ്ടും പ്രസിഡന്റ് സ്ഥാനാർത്ഥിയായി അവരോധിച്ചതിൽ അണികളിൽ പ്രതിഷേധം പുകയുന്നുണ്ട്. പാർട്ടി കണ്ണൂർജില്ലാ സെക്രട്ടറിയുടെ അടുത്ത ബന്ധുവാണ് അനീഷ.
.jpg)


