മയ്യിൽ ഗോപാലൻ പീടികയിൽ സിപിഎം-ബിജെപി സംഘർഷം; 2 പേർക്ക് പരിക്കേറ്റു
Aug 14, 2025, 16:19 IST
മയ്യിൽ: മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ ഗോപാലൻ പീടികയിൽ സിപിഎം-ബിജെപി സംഘർഷം. രക്ഷാ ബന്ധൻ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രക്ഷാബന്ധൻ പരിപാടി നടക്കുന്നതിനിടെ സംഘടിച്ചെത്തിയ സിപിഎമ്മുകാർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു.
tRootC1469263">ആർഎസ്എസ് കണ്ണൂർ ഖണ്ഡ് വിദ്യാർത്ഥി പ്രമുഖ് എ.വി രജിത്ത്, മുല്ലക്കൊടി മണ്ഡൽ കാര്യവാഹ് സുനിൽ എന്നിവർക്ക് പരിക്കേറ്റു. സംഭവത്തിൽ 19 സിപിഎം പ്രവർത്തകർക്കെതിരെ മയ്യിൽ പൊലീസ് കേസെടുത്തു.
.jpg)


