'മുഴപ്പിലങ്ങാട്ടെ പ്രവർത്തകൻ്റെ വീടിന് നേരെയുള്ള ബോംബേറ് സി.പി.എം ഗൂഡാലോചന' : എസ്.ഡി.പി.ഐ

'CPM conspiracy to bomb Muzhapilangate worker's house': SDPI
'CPM conspiracy to bomb Muzhapilangate worker's house': SDPI

തലശേരി : മുഴപ്പിലങ്ങാട് മഠം പിലാച്ചേരിയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം സിപിഎമ്മിന്റെ ഗൂഡാലോചനയാണെന്ന് എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു.

നിരവധി കേസിലെ പ്രതിയായ സി പി എം പ്രവര്‍ത്തകരായ പ്രജീഷ് എന്ന മുത്തു, ഷിന്റോ കൊളശ്ശേരി എന്നിവരാണ് ബൈക്കിലെത്തി സ്റ്റീല്‍ ബോംബെറിഞ്ഞത്. നേരത്തെയും ഇവര്‍ സിറാജിന് നേരെ വധഭീഷണി മുഴക്കിയിരുന്നു. സിറാജിന്റെ മകനെ കിണറ്റിലെറിഞ്ഞ് അപായപ്പെടുത്തുമെന്നും പ്രജീഷ് ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിലൊക്കെ നല്‍കിയ പരാതിയിലൊന്നും പോലിസ് കാര്യക്ഷമായി ഇടപ്പെട്ടിരുന്നില്ല. പിലാച്ചേരിയിലെ തന്നെ അശ്രഫ് എന്നയാളെ കൈയേറ്റം ചെയ്യുകയും കട ആക്രമിച്ചതും പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു. ഈ സംഭവത്തിലും എടക്കാട് പോലീസ് നിഷ്‌ക്രിയത്വമായിരുന്നു. പ്രജീഷിന്റെ നേതൃത്വത്തില്‍ തുടരെ തുടരെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ പോലിസ് പുലര്‍ത്തിയ ഉദാസീനത കാരണമാണ് ഇപ്പോള്‍ നടന്ന ബോംബേറ്.

വീടിന് ഗ്രില്‍സ് ഉണ്ടായത് കൊണ്ടാണ് അത്യാഹിതമൊന്നും സംഭവിക്കാതിരുന്നത്.  പ്രതികള്‍ക്ക് സ്റ്റീല്‍ ബോംബ് ലഭിച്ചത് തന്നെ സംഭവത്തില്‍ സിപിഎമ്മിന്റെ ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. കൂടാതെ കൊളശ്ശേരിയിലെ ക്രിമിനലും ബോംബേറില്‍ പങ്കാളിയായതും സിപിഎം പങ്ക് വ്യക്തമാക്കുന്നതാണ്. കൂറുമ്പക്കാവ് ക്ഷേത്രോല്‍സവം നടക്കുന്ന ദിവസവും വെടിക്കെട്ട് നടക്കുന്ന സമയവും തന്നെ ബോംബറിഞ്ഞതിലും ഗൂഢാലോചനയും ആസൂത്രണവും വ്യക്തമാണ്.

പിലാച്ചേരി ഭാഗത്ത് എസ്ഡിപിഐക്ക് ജനസ്വാധീനം വര്‍ധിക്കുന്നതില്‍ വിറളി പൂണ്ട് ക്രിമിനലുകളെ ഉപയോഗപ്പെടുത്തി സിപിഎമ്മാണ് അക്രമം ആസൂത്രണം ചെയ്യുന്നത്. സാമൂഹിക വിരുദ്ധരെ കയറൂരി വിട്ട് നാട്ടില്‍ അശാന്തിയും സംഘര്‍ഷവും സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സിപിഎം ശ്രമം ജനം തിരിച്ചറിയണമെന്നും എസ്.ഡി.പി.ഐ നേതൃത്വം ആവശ്യപ്പെട്ടു.

Tags