കണ്ണൂർജില്ലയിലെ വൻവോട്ട് ചോർച്ചയിൽ തുറന്ന ചർച്ചയ്ക്ക് സിപിഎം, കണ്ണൂർ ജില്ലാ നേതൃയോഗങ്ങൾ ചേരുന്നു

t k govindan

കണ്ണൂർ: കണ്ണൂർ ജില്ലയിലെ വൻ വോട്ട് ചോർച്ചയിൽ തുറന്ന ചർച്ചയ്ക്ക് സിപിഎം ഒരുങ്ങുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം 15 ന് ചേരും. 16,17 തീയതികളിൽ ജില്ലാ കമ്മിറ്റിയും ചേരും. യോഗങ്ങളിൽ തുറന്ന ചർച്ചയ്ക്ക് അവസരമൊരുക്കാനാണ് തീരുമാനം. 

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും ഞെട്ടിക്കുന്ന തോൽവി പാർട്ടിനേതൃത്വം പരിശോധിക്കും പാർട്ടി സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി കെ കെ ശൈലജ തുടങ്ങിയവർ പങ്കെടുക്കും.

m v govindan kk ragesh

ഇതിന് ശേഷം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് അവതരിപ്പിക്കുന്നതിനായി ഏരിയ, ലോക്കൽ ജനറൽ ബോഡികളും വിളിച്ചു ചേർക്കും . പാർട്ടി സംസ്ഥാനസെക്രട്ടറിയേറ്റ് യോഗത്തിൻ്റെ വിലയിരുത്തലുകൾ സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് രണ്ട് ദിവസം വിലയിരുത്തിയതിന് ശേഷമാണ് ജില്ലാ നേതൃയോഗങ്ങൾ നടക്കുക.

Tags