കന്യാസ്ത്രീകളുടെ അറസ്റ്റിൽ സിപിഎമ്മും കോൺഗ്രസ്സും കുപ്രചരണം നടത്തുന്നു: ബി ജെ പി

CPM and Congress are spreading misinformation about the arrest of nuns: BJP
CPM and Congress are spreading misinformation about the arrest of nuns: BJP

കണ്ണൂർ : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കോൺഗ്രസും സിപിഎമ്മും വ്യാപകമായി കുപ്രചരണം നടത്തുകയാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ  പ്രസ്താവിച്ചു. ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് സി കെ പത്മനാഭന്റെ നേതൃത്വത്തിൽ ഉദയഗിരിയിലെ  സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ വീട് സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

tRootC1469263">

നട്ടാൽ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിക്കുന്നത്. ക്രിസ്ത്യൻ മതവിശ്വാസികളുടെ ഇടയിൽ ബിജെപി വിരുദ്ധവിഷം ചീറ്റുകയാണ് കോൺഗ്രസ് - മാർക്സിസ്റ്റ് നേതാക്കന്മാർ. സ്പർദ്ദ ഉണ്ടാക്കുകയെന്ന ഗൂഡോദ്ദേശം ക്രിസ്ത്യൻ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. സിസ്റ്റർ വന്ദന ഫ്രാൻസിസിന് എല്ലാവിധ നിയമസഹായങ്ങളും ചെയ്യുമെന്ന് ബിജെപി നേതാക്കൾ ഉറപ്പുനൽകി. ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരിയിൽ, ട്രഷറര്‍
 പി കെ ശ്രീകുമാർ,  ആലക്കോട് മണ്ഡലം പ്രസിഡന്റ് പി ബി റോയ്, ഗംഗാധരൻ കാളീശ്വരം, അരുൺ തോമസ്, പി ഡി ജയലാൽ,  എം എസ് രജീവൻ, കെ എസ് തുളസീധരൻ, എം പി ജോയ്, പി ബാലൻഎന്നിവരും കൂടെ ഉണ്ടായിരുന്നു.

റായ്പൂരിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ശ്രീ വിഷ്ണുദേവ് സായിയെയും  ആഭ്യന്തരവകുപ്പ് കയ്യാളുന്ന ഉപമുഖ്യമന്ത്രി വിജയ് ശർമയെയും  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അനൂപ് ആന്റണി സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ സഹോദരൻ ചെറിയാനുമായും  ഫാദർ അമലുമായും ഫോണിൽ  സംസാരിച്ചു.

Tags