സി പി ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം മെയ് 18 മുതൽ :സംഘാടക സമിതി രൂപീകരിച്ചു


തളിപ്പറമ്പ: സി പി ഐ മണ്ഡലം സമ്മേളനം മെയ് 18,19 തീയതികളിൽ തളിപ്പറമ്പിൽ നടക്കും.സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.സി പി ഐ സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ കൗൺസിൽ അംഗം കോമത്ത് മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ എക്സിക്യുട്ടീവ് അംഗം വേലിക്കാത്ത് രാഘവൻ, തളിപ്പറമ്പ മണ്ഡലം സിക്രട്ടറി പി കെ മുജീബ് റഹമാൻ, മണ്ഡലം സിക്രട്ടറിയേറ്റ് അംഗം സി ലക്ഷ്മണൻ, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി പി എ ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു.
മണ്ഡലം അസി:സെക്രട്ടറി ടി വി നാരായണൻ സ്വാഗതവും തളിപ്പറമ്പ ലോക്കൽ എം രഘുനാഥ് നന്ദിയും പറഞ്ഞു. കോമത്ത്
മുരളീധരൻ(ചെയർമാൻ),പി വി ബാബു,കെ മനോഹരൻ,പി എസ് ശ്രീനിവാസൻ(വൈസ് ചെയർമാൻമാർ)എം രഘുനാഥ്(കൺവീനർ),
എം വിജേഷ്,ടി ഒ സരിത,സായുജ്(ജോ: കൺവീനർ),സി ലക്ഷ്മണൻ (ട്രഷറർ).

സബ് കമ്മിറ്റി ഭാരവാഹികൾ ധനകാര്യം- സി ലക്ഷ്മണൻ (കൺവീനർ ),പി എസ് ശ്രീനിവാസൻ (ചെയർമാൻ)പ്രചരണം:എം വിജേഷ് (കൺവീനർ),കെ മനോഹരൻ(ചെയർമാൻ)ഭക്ഷണം:എം പി വി രശ്മി (കൺവീനർ),ടി ഒ സരിത(ചെയർമാൻ)സ്‌റ്റേജ് ആൻഡ് ഡെക്കറേഷൻ: എ രതീഷ്(കൺവീനർ),എം രാജീവ്കുമാർ(ചെയർമാൻ)കലാപരിപാടി:കെ ബിജു(കൺവീനർ),ടി വി നാരായണൻ (ചെയർമാൻ )വളണ്ടിയർ:കെ പി മഹേഷ്(കൺവീനർ),വി വി രാജേഷ്(ചെയർമാൻ)സോഷ്യൽ മീഡിയ: എ വി രതീഷ്,പി എ ഇസ്മയിൽ,എൻ സി സാജിദ്,കെ പി മഹേഷ്(കൺവീനർമാർ)101 അംഗ സംഘാടക സമിതിയാണ് രൂപികരിച്ചത്.