തളിപ്പറമ്പിൽ സി.പി.എം വിട്ട് സി.പി. ഐയിൽ ചേർന്ന കോമത്ത് മുരളിയുടെ മകന്റെ വിവാഹത്തെക്കുറിച്ച് നവ മാധ്യമങ്ങളിൽ ചേരിതിരിഞ്ഞ് വാഗ്വാദം


കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ, ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയം ഗങ്ങളായ പി. ജയരാജൻ, ടി.വി രാജേഷ്, മുൻ എം.എൽ.എ ജയിംസ്മാത്യു, ജില്ലാ നേതാക്കളായ സി.എം കൃഷ്ണൻ, പി. വി.ഗോപിനാഥ്,
തളിപ്പറമ്പ് : സി.പി.എം മുൻ ഏരിയാ കമ്മിറ്റി മെമ്പറും നഗരസഭ വൈസ് ചെയർമാനും പിന്നീട് പാർട്ടി വിട്ട് സി.പി. ഐയിൽ ചേർന്ന കോമത്ത് മുരളിയുടെ മകൻ അമലിന്റെ വിവാഹത്തെക്കുറിച്ച് നവ മാധ്യമങ്ങളിൽ ചേരിതിരിഞ്ഞ് വാഗ്വാദം. അമലിന്റെ വിവാഹത്തിൽ നിന്ന് കീഴാറ്റൂർ- മാന്ധം കുണ്ട് സി.പി.എം മെമ്പർമാരും സെക്രട്ടറിമാരും വിട്ടുനിന്നപ്പോൾ കേന്ദ്ര-സംസ്ഥാന നേതാക്കളടക്കം സജീവമായി പങ്കെടുത്തിരുന്നു.
കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ, ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയം ഗങ്ങളായ പി. ജയരാജൻ, ടി.വി രാജേഷ്, മുൻ എം.എൽ.എ ജയിംസ്മാത്യു, ജില്ലാ നേതാക്കളായ സി.എം കൃഷ്ണൻ, പി. വി.ഗോപിനാഥ്, എൻ. ചന്ദ്രൻ, പി. സന്തോ ഷ്, പി.പുരുഷോത്തമൻ, സി.കെ ശശീന്ദ്രൻ, ഏരിയാ നേതാക്കളായ എ. രാജേഷ്, പി.സി 5 റഷീദ്, സി. അശോക് കുമാർ, ഒ.സി പ്രദീ പൻ, പി.കെ കുഞ്ഞിരാമൻ, തളിപ്പറമ്പിലെ വിവിധ ലോക്കൽ സെക്രട്ടറിമാർ, സി.പി.എ മ്മിന്റെ മഹിളാ നേതാക്കളും പഞ്ചായത്ത് പ്രസിഡണ്ടുമാരടക്കം നേതാക്കളുടെ വൻ പട തന്നെ രണ്ട് ദിവസമായി നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.

നേതാക്കൾ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ചർച്ച ആരംഭിച്ചത്. പ്രാദേശിക നേതാക്കളെ വിവാഹത്തിൽ കാണാത്തതാണ് ചർച്ചയായത്. രാഷ്ട്രീയ എതിരാളികളുടെ മരണാനന്തര ചടങ്ങുകളിലും വിവാഹ ചടങ്ങുകളിലും എല്ലാവരും പങ്കെടുക്കുന്ന ആധുനികകാലത്ത് ഇത്തരമൊരു സമീപനം ശരിയാണോ എന്നാണ് പലരും ചോദിക്കുന്നത്.
മാന്ധംകുണ്ട് - കീഴാറ്റൂർ പ്രദേശത്തെ സി.പി.എം പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും വീട്ടിൽ ചെന്ന് ക്ഷണിച്ചിരുന്നുവെന്നാണ് മുരളിയുടെ കുടുംബം പറയുന്നത്. പലരും പാർട്ടി വിലക്ക് ഉണ്ടെന്നതിനാൽ വരാൻ പറ്റില്ലെന്നും ആശംസ അറിയിക്കുന്നുവെന്നും ഫോൺ വിളിച്ച് പറയുകയും ചെയ്തതാണ് ചർച്ചക്ക് വഴിവെച്ചത്. വിവാഹത്തിൽ സി. പി.ഐ, മുസ്ലിംലീഗ്, കോൺഗ്രസ്, ബി.ജെ. പിയടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന ജില്ലാ ഏരിയാ നേതാക്കൾ അടക്കം വൻ ജനാവലിയാണ് പങ്കെടുത്തത്.