സി പി ഐ കണ്ണൂർജില്ലാ കൗണ്‍സില്‍ പുന:സംഘടിപ്പിച്ചു: എ പ്രദീപന്‍, കെ ടി ജോസ് അസിസ്റ്റന്റ് സെക്രട്ടറിമാര്‍

സി പി ഐ കണ്ണൂർജില്ലാ കൗണ്‍സില്‍ പുന:സംഘടിപ്പിച്ചു: എ പ്രദീപന്‍, കെ ടി ജോസ് അസിസ്റ്റന്റ് സെക്രട്ടറിമാര്‍
CPI Kannur District Council reorganized: A. Pradeep and K.T. Jose appointed as assistant secretaries
CPI Kannur District Council reorganized: A. Pradeep and K.T. Jose appointed as assistant secretaries

കണ്ണൂര്‍: സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി എ പ്രദീപനെയും കെ ടി ജോസിനെയും ട്രഷററായി കെ വി ബാബുവിനെയും  എ പ്രദീപന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തെരഞ്ഞെടുത്തു. ബാലറാം സ്മാരകത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ അസിസ്റ്റന്റ് സെക്രട്ടറിമാരെയും 13 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തത്.

tRootC1469263">

സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി പി മുരളി, സംസ്ഥാന എക്സിക്യൂട്ടീവംഗം സി എന്‍ ചന്ദ്രന്‍ , സംസ്ഥാന കൗണ്‍സിലംഗം സി പി ഷൈജന്‍ എന്നിവര്‍ പങ്കെടുത്തു.  എക്സിക്യൂട്ടീവ് അംഗങ്ങളായി സി പി സന്തോഷ് കുമാര്‍, എ പ്രദീപന്‍, കെ ടി ജോസ്, കെ വി ബാബു, വി കെ സുരേഷ് ബാബു, പി കെ മധുസൂദനന്‍, അഡ്വ. വി ഷാജി,  എന്‍ ഉഷ, വെള്ളോറ രാജന്‍, സി വിജയന്‍,  അഡ്വ. പി അജയകുമാര്‍, കെ വി ഗോപിനാഥ്, വി ജി സോമന്‍ എന്നിവരെ തിരഞ്ഞെടുത്തു.

Tags