സി പി ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം:ലോഗോ പ്രകാശനം ചെയ്തു

CPI Kannur district conference: Logo released
CPI Kannur district conference: Logo released

കണ്ണൂര്‍: ജൂലൈ നാല്, അഞ്ച്, ആറ് തിയ്യതികളിലായി കണ്ണൂരില്‍ നടക്കുന്ന സി പി ഐ ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.  കണ്ണൂര്‍ എന്‍ ഇ ബാലറാം സ്മാരകത്തില്‍ വെച്ച് സി പി ഐ ദേശീയ കൗണ്‍സിലംഗം സത്യന്‍ മൊകേരി സംസ്ഥാന കൗണ്‍സിലംഗം സി എന്‍ ചന്ദ്രന് ലോഗോ നല്‍കി  പ്രകാശനം ചെയ്തു. 

tRootC1469263">

ചടങ്ങില്‍ സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍, സംസ്ഥാന കൗണ്‍സിലംഗം സി പി ഷൈജന്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ എ പ്രദീപന്‍, കെ ടി ജോസ്, ജില്ലാ എക്സിക്യൂൂട്ടീവംഗങ്ങളായ എന്‍ ഉഷ, പി കെ മധുസൂദനന്‍, താവം ബാലകൃഷ്ണന്‍, അഡ്വ. പി അജയകുമാര്‍, അഡ്വ വി ഷാജി, കെ വി ബാബു, മുന്‍ ജില്ലാ സെക്രട്ടറി സി രവീന്ദ്രന്‍, സി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പരിയാരം സ്വദേശി വിൽസൺ എസ് എയാണ് ലോഗോ രൂപകല്പന ചെയ്തത്.
 

Tags