സിപിഐ കണ്ണൂർ ജില്ലാ സമ്മേളനം : അഖിലേന്ത്യാ കിസാൻസഭ ഉത്പ്പന്ന ശേഖരണ ജാഥ നടത്തി

CPI Kannur District Conference: The All India Kisan Sabha conducted a product collection march
CPI Kannur District Conference: The All India Kisan Sabha conducted a product collection march

അഞ്ചരക്കണ്ടി : ജൂലായ് നാല്, അഞ്ച്, ആറ് തിയ്യതികളിലായി കണ്ണൂരിൽ നടക്കുന്ന സിപി ഐകണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഖിലേന്ത്യാ കിസാൻസഭ കണ്ണൂർ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ഉത്പ്പന്ന ശേഖരണ ജാഥ നടത്തി. 

കിസാൻസഭ സംസ്ഥാന കൗൺസിലംഗം കെ വി ഗോപിനാഥ് ജാഥാ ലീഡറും ജില്ലാ ജോയിന്റ് സെക്രട്ടറി കണ്ണാടിയൻ ഭാസ്കരൻ ഡെപ്യുട്ടി ലീഡറും ജില്ലാ എക്സിക്യൂട്ടീവംഗം പി കെ മുജീബ് റഹ്മാൻ ഡയറക്ടറുമായുള്ള ജാഥ പെരളശ്ശേരിയിൽ വെച്ച് അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ അഞ്ചരക്കണ്ടി മണ്ഡലം സെക്രട്ടറി കട്ടേരി രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുഞ്ഞിരാമൻ, മഗേഷ്എടക്കാട് ,സജീവൻ അമ്പലത്തിൽ, ഷിപ്ന പ്രമോദ് ,രത്നവല്ലി തുടങ്ങിയവർ സംസാരിച്ചു.

tRootC1469263">

കടമ്പൂർ, ചക്കരക്കൽ, മുണ്ടേരിമൊട്ട, കണ്ണാടിപ്പറമ്പ്, കൊളച്ചേരി, മയ്യിൽ, കോൾമൊട്ട, ഇരിണാവ്, ചെറുകുന്ന്തറ, പാപ്പിനിശ്ശേരി, അഴീക്കൽ, ചിറക്കൽ, കൊറ്റാളി, വാരം, എളയാവൂർ, എടക്കാട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ജാഥ കണ്ണൂരിൽ സമാപിച്ചു.

Tags