സിപിഐ ഡൽഹി മാർച്ച്: ട്രെയിൻ റദ്ദാക്കിയ റെയിൽവെ നടപടിക്കെതിരെ പ്രതിഷേധ ധർണ നടത്തി

CPI Delhi March: Protest sit-in held against the Railways' decision to cancel the train.

കണ്ണൂർ: സെപ്തംബർ ഒന്നിന് നടക്കുന്ന സിപി ഐ ഡൽഹി മാർച്ചിൽ പങ്കെടുക്കാനായി ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കിയ റെയിൽവെ നടപടിക്കെതിരെ  ജില്ലയിൽ  പ്രതിഷേധസമരപരിപാടികൾ സംഘടിപ്പിച്ചു.  കണ്ണൂർ, തലശേരി, പയ്യന്നൂർ റെയിൽവെസ്റ്റേഷനുകൾക്ക് മുന്നിലായാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. സെപ്തംബർ ഒന്നിന് രാംലീല മൈതാനിയിൽ നിശ്ചയിച്ചിരുന്ന സമരത്തിൽ പങ്കെടുക്കാനായി  നേതാക്കളും പ്രവർത്തകരും ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി കൊണ്ട് സമരം പൊളിക്കാനുള്ള കേന്ദ്രനീക്കത്തെ ശക്തമായി നേരിടുന്നതിന്റെ ഭാഗമായാണ് പ്രതിഷേധ ധർണ നടത്തിയത്.

 കണ്ണൂരിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ എക്സിക്യൂട്ടീവ് അംഗം വെള്ളോറ രാജൻ അധ്യക്ഷനായി. എൻ ഉഷ, അഡ്വ പി അജയകുമാർ, പി കെ മധുസൂദനൻ, കെ വി ഗോപിനാഥ്, സി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ എം സപ്ന, എം അനിൽകുമാർ, പ്രഭാകരൻ മാസ്റ്റർ, പി അനിൽകുമാർ, കെ വി സാഗർ എന്നിവർ നേതൃത്വം നൽകി.

തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്  സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി പി .ഷൈജൻ ഉദ്ഘാടനം ചെയ്തു.സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം വി കെ സുരേഷ് ബാബു അധ്യക്ഷനായി.കെ വി രജീഷ്, അഡ്വ. എം.എസ് നിഷാദ്, എം വിനോദൻ ടി സാവിത്രി എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എം ബാലൻ, കെ ആർ ലിജുമോൻ, എം മഹേഷ് കുമാർ, കെ ദിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.
പയ്യന്നൂർ റെയിൽ വെസ്റ്റേഷൻമാർച്ച് സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. താവം ബാലകൃഷ്ണൻ അധ്യക്ഷനായി. വി ബാലൻ സ്വാഗതം പറഞ്ഞു. കെ വി ബാബു സംസാരിച്ചു. പി വി ബാബുരാജേന്ദ്രൻ, ജിതേഷ് കണ്ണപുരം, എം രാമകൃഷ്ണൻ, പി കെ മുജീബ് റഹ്മാൻ, പി നാരായണൻ എന്നിവർ നേതൃത്വം നൽകി.

Tags