ദിലീപിനെ വെറുതെ വിട്ട കേസിൽ സർക്കാർ അപ്പീൽ നൽകണം: സി.പി ജോൺ

Government should appeal against Dileep's acquittal: CP John
Government should appeal against Dileep's acquittal: CP John

കണ്ണൂർ :കേരളം കണ്ട ഏറ്റവും ബീഭത്സമായ മാനഭംഗ കേസ് സംവിധാനം ചെയ്തയാൾ നിയമത്തിന് മുൻപിൽ രക്ഷപ്പെടരുതെന്ന് സി.എം. പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബ് സംഘടിപ്പിച്ച തദ്ദേശം 25 തെരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം 'യുവ നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യാൻ വിട്ടയാൾ ശിക്ഷിക്കപ്പെടണം. ദിലീപ് പറഞ്ഞു വിട്ടവരെ മാത്രമാണ് കോടതി ശിക്ഷിച്ചത്. പൊസിക്യൂഷൻ വീഴ്ച്ച കാരണമാണ് 6 മുതൽ എട്ടുവരെയുള്ള പ്രതികളെ വെറുതെ വിടാൻ കാരണമായത്. മതിയായ തെളിവുകൾ കോടതിക്ക് മുൻപിലെത്തിക്കാൻ പൊലിസിനോ പ്രൊസിക്യൂഷനോ കഴിഞ്ഞിട്ടില്ല. സംസ്ഥാനം ഭരിക്കുന്ന ആഭ്യന്തര വകുപ്പിൻ്റെയും അതിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെയും വീഴ്ച്ചയാണിത്.

tRootC1469263">

കേസ് പുനരന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും സി.പി. ജോൺപറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എവിടെയാണുള്ളതെന്ന് പി.ശശിക്കറിയാം. മുഖ്യമന്ത്രിയുടെ അറിയാതെ രാഹുലിന് ഒളിക്കാനാവില്ല. ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുലിനെ കോൺഗ്രസ് പുറത്താക്കിയാണ്. കോൺഗ്രസിൻ്റെ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണത്. നല്ലൊരു യുവനേതാവിനെയാണ് രാഹുലിനെതിരെ യെടുത്ത നടപടിയിലൂടെ കോൺഗ്രസിന് നഷ്ടമായത്. ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിലുള്ള  നേതാക്കളെ സംരക്ഷിക്കുകയാണ് സി.പി.എം. പാർട്ടി എത്തിച്ചേർന്ന അധ:പതനമാണ് എം. വി ഗോവിന്ദൻ്റെ അവർ ജയിലിലല്ലേയെന്ന പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.

 കേരളത്തിൽ യു.ഡി.എഫ് തരംഗം നിലനിൽക്കുന്നുണ്ട്. അത് വളർന്നു വരുന്നുണ്ടെന്നും സി.പി. ജോൺ പറഞ്ഞുസി.പി.എം പ്രാദേശിക നേതാക്കളടക്കം നിരാശയിലാണ്. ഇതാണ് കൊഴിഞ്ഞാമ്പാറയിലാക്കം കണ്ടത്. പഞ്ചായത്തുകൾക്ക് വേണ്ട ഫണ്ട് കിട്ടിയില്ല. ഇത് ജനങ്ങളോട് പറയാൻ പ്രാദേശിക നേതാക്കൾ നിർബന്ധിതരായെന്നും സി.പി. ജോൺ പറഞ്ഞു. മുഖാമുഖത്തിൽ പ്രസ്ക്ളബ് പ്രസിഡൻ്റ്സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സി.എഅജീർ പങ്കെടുത്തു.സെക്രട്ടറി കബീർ കണ്ണാടിപറമ്പ് സ്വാഗതവും ട്രഷറർ കെ.സതീശൻ നന്ദിയും പറഞ്ഞു.

Tags