കണ്ണൂർ ബാരാപോളിൽ നാല് പശുക്കളെ അജ്ഞാത ജീവി ഫാമിൽ കയറി കടിച്ചു കൊന്നു : കടുവയെന്ന് സംശയം , നാട്ടുകാർ ഭീതിയിൽ

Four cows were killed by an unknown creature in Barapole, Kannur: Suspected to be a tiger, locals are in fear

 ഇ​രി​ട്ടി : കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും കടുവാഭീതി. അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ബാ​രാ​പോ​ൾ മാ​ക്ക​ണ്ട​യി​ൽ നാ​ലു പ​ശു​ക്ക​ളെ അജ്ഞാത വ​ന്യ​ജീ​വി ക​ടി​ച്ചു കൊ​ന്നു. പു​ല്ലാ​ട്ട് കു​ന്നേ​ൽ രാ​കേ​ഷി​ൻറെ ഫാ​മി​ലെ തൊഴുത്തിൽ കെട്ടിയിരുന്ന പ​ശു​ക്ക​ളെ​യാ​ണ് വ​ന്യ​ജീ​വി ക​ടി​ച്ചു കൊ​ന്ന​ത്. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു സംഭവം.

tRootC1469263">

പശുക്കളെ കൊലപ്പെടുത്തിയത് കടുവയോ പുലിയോ ആകാമെന്നാണ് ഫാം ഉടമ രാകേഷും പ്രദേശവാസികളും പറയുന്നത്. വൃക്കരോഗിയായ രാകേഷിൻറെ ഉപജീവന മാർഗമായിരുന്നു പശുവളർത്തൽ. വനമേഖലയായ ഇവിടെ പുലിയുൾപ്പടെയുള്ള വന്യജീവികളുണ്ടെന്ന കാര്യം അധികൃതരെ പലതവണ അറിയിച്ചും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് ആരോപണമുണ്ട്.

വകുപ്പധികൃതർ കാട്ടിയ അനാസ്ഥയാണ് നാലു പശുക്കളുടെ ജീവനെടുത്തതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. രണ്ടു മാസം മുമ്പ് വാണിയപ്പാറത്തട്ട് പാറയ്ക്കാമലയിലും വന്യജീവി പശുവിനെ കൊന്നു തിന്നിരുന്നു. ഈ മേഖലയിൽനിന്നു വളർത്തു നായകളെ കാണാതായ സംഭവവും ഉണ്ടായിരുന്നു.

പശുക്കളെ വന്യജീവി കൊന്ന ഫാം സണ്ണി ജോസഫ് എംഎൽഎ, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറ് ബി​നോ​യ് കു​ര്യ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറ് മി​നി വി​ശ്വ​നാ​ഥ​ൻ, വൈ​സ് പ്ര​സി​ഡൻറ് കെ.​സി. ചാ​ക്കോ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വനംവകുപ്പ് ജീവനക്കാർ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. കടുവയിറങ്ങിയെന്ന ജനങ്ങളുടെ ഭീതിയെ തുടർന്ന് വനം വകുപ്പ് ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Tags