കണ്ണൂർ തലശേരിയിൽ ഗവേഷണ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രൊഫസറുടെ ജാമ്യാപേക്ഷ കോടതി തള്ളി


തലശേരി : ഗവേഷണ വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിരയാക്കിയ കേസിൽ റിമാൻഡിലായ വടകര കുറ്റ്യാടി സ്വദേശി കെ. കുഞ്ഞഹമ്മദ് നൽകിയ ജാമ്യ ഹരജി ജില്ലാ സെഷൻസ് കോടതി തള്ളി. തലശേരിയിലെ ഗവേഷണ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് പ്രൊഫസറായ വടകര കുറ്റ്യാടി സ്വദേശി കെ.കെ.കുഞ്ഞഹമ്മദിനെ ധർമ്മടം പൊലിസ് അറസ്റ്റുചെയ്തത്.
tRootC1469263">പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിലും ഓഫിസിലുമെത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചു വെന്താണ് പരാതി. ഇയാൾക്കെതിരെ ബലാത്സംഗം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലിസ് കേസെടുത്തത്. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രതി സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തതായി നേരത്തെ പരാതായുണ്ടായിരുന്നതായും പ്രൊസിക്യൂഷന് വേണ്ടി ഹാജരായി ജില്ലാ ഗവ. പ്ളീഡർ അഡ്വ. കെ. അജിത്ത് കുമാർ കോടതി മുൻപാകെ ബോധിപ്പിച്ചു.
