തീയ്യരെ പ്രത്യേക സമുദായമായി പരിഗണിക്കണമെന്ന് കോടതി സർക്കാരിന് നിർദ്ദേശം നൽകി
കണ്ണൂർ: തീയ്യരെ പ്രത്യേക സമുദായമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് തീയ്യ മഹാസഭാഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂലമായി വിധിയുണ്ടായതായും ഇതു സംബന്ധിച്ച് സർക്കാരിന് നിർദ്ദേശം നൽകിയതായും സംസ്ഥാന പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തോളം വരുന്ന തീയ്യ സമുദായം ഇപ്പോഴും ഈഴവ സമുദായത്തിൻ്റെ ഉപ വിഭാഗങ്ങളിലൊന്നാണ് 'ഇതു കാരണം 'രണ്ടു ശതമാനം മാത്രമേ ഒ.ബി.സി സംവരണം ലഭിക്കുന്നുള്ളു. ഈഴവരിൽ നിന്നും വ്യത്യസ്തമായ ജീവിത രീതികൾ പുലർത്തുന്നവരാണ് മലബാറിലെ തീയ്യർ.
tRootC1469263"> പിന്നോക്ക വിഭാഗക്കാരെന്ന പേരിൽ എസ്. എൻ. ഡി. പി യിൽ നിന്നും യാതൊരു ആനുകൂല്യവും തീയ്യർക്ക് ലഭിക്കുന്നില്ല എസ്. എൻ ഡി പി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റുള്ളവർക്ക് കിട്ടുന്ന പരിഗണന മാത്രമേ തീയ്യ സമുദായത്തിന് ലഭിക്കുന്നുള്ളു. കേരളാ മുഖ്യമന്ത്രിയടക്കം പ്രമുഖരായ ഭരണാധികാരികളും നേതാക്കൻമാരും തീയ്യ സമുദായത്തിൽപ്പെട്ടവരാണ്. സമുദായം നേരിടുന്ന അവഗണനയ്ക്കു കാരണം പരിഹരിക്കണമെങ്കിൽ ജാതി സെൻസസിൽ തീയ്യ സമുദായത്തെ ഉൾപ്പെടുത്താൻ തയ്യാറാകണം. സമുദായത്തിന്
അർഹിച്ചഅംഗീകാരവും പ്രാതിനിധ്യവും സംബന്ധിച്ച് ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്കാണ് ആറു വർഷത്തെ ഹൈ ക്കോടതി നടപടികളിലൂടെ പരിഹാരമായിരിക്കുന്നതെന്ന് ഗണേശൻ അര മങ്ങാനം പറഞ്ഞു.
തീയ്യ മഹാസഭക്ക് വേണ്ടി പ്രസിഡണ്ട് ഗണേഷ് അരമങ്ങാനവും സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ലക്ഷ്മണനും ചേർന്ന് അഡ്വ: ജി.ഗിരീഷ് മുഖേനെ കോടതിയിൽ നൽകിയ ഹരജിയിലാണ് ആറു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ അനുകൂലവിധിയുണ്ടായിരിക്കുന്നതെന്നദ്ദേഹം പറഞ്ഞു. ഈ കാര്യത്തിൽ നടപടി സ്വീകരിക്കാമെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചുണ്ട്. 2026 ൽ നടക്കുന്ന ജാതി സെൻസസിൽ തീയ്യ സമുദായത്തെ പ്രത്യേക വിഭാഗമായി പരിഗണിക്കാൻ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഗണേഷ് അരമങ്ങാനം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ട്രഷറർ സി കെ സദാനന്ദൻ ,സംസ്ഥാന കോർഡിനേറ്റർ ഗണേഷ് മാവിനക്കട്ട ,ജില്ലാ പ്രസിഡണ്ട് എം ടി പ്രകാശൻ , കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് പി. സി വിശ്വംഭരൻ എന്നിവരും വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.
.jpg)

