നാടിനെ ദുഃഖത്തിലാഴ്ത്തി വേദനയില്ലാത്ത ലോകത്തേക്ക് അഫ്റാഹ് മടങ്ങി

Afrah returned to a world free from pain, leaving the country in mourning.
Afrah returned to a world free from pain, leaving the country in mourning.

മയ്യിൽ: നാടൊന്നാകെ കൈകോർത്ത് ചികിത്സ ഉറപ്പാക്കിയിട്ടും വേദനയില്ലാ ലോകത്തേക്ക് അഫ്റാഹ് യാത്രയായി. കുണ്ടലക്കണ്ടി ചാളവളപ്പിൽ ഹാജറയുടെയും എടയന്നൂരിലെ നാസറിൻ്റെയും മകനായ അഫ്‌റാ ഹാ (18)ണ് നാടിനെ കണ്ണീരിലാഴ്ത്തി മരണത്തിന് കീഴടങ്ങിയത്.ബ്ലഡ് കാൻസർ ബാധിച്ചു കഴിഞ്ഞ ആറുമാസത്തോളമായി അഫ്‌റാഹ് ചികിത്സയിലാണ്. 

tRootC1469263">

ഡോക്ടറുടെ നിർദ്ദേശപ്രകാരം അടിയന്തിരമായി ആ കുട്ടിയുടെ മജ്ജ മാറ്റിവെക്കാൻ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സാ ചെലവായ 48 ലക്ഷത്തോളം രൂപ നാട്ടുകാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. അതിനിടയിലാണ്  ഇന്ന് പുലർച്ചെ അഫ് റാഹ് മരണപ്പെട്ടത്. മൃതദേഹം ഇന്ന് വൈകിട്ട് 3 മണിയോടെ നാട്ടിലെത്തിച്ച് കുണ്ടലക്കണ്ടി മില്ലത്ത്  ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പാറാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Tags