പ്രതീക്ഷകൾ വിഫലമായി, വിട പറഞ്ഞ കുഞ്ഞു ജീവന് നാടിൻ്റെ യാത്രാമൊഴി

Hopes dashed, the country bids farewell to the child Jeevan

മമ്പറം : കളി ചിരികളുമായി ജീവിതത്തിലേക്ക് പിച്ചവെച്ചു മടങ്ങിവരുമെന്ന് കാത്തിരിക്കുന്നവരെ കണ്ണീരണിയിച്ച് ഒരുവയസ്സുകാരൻ യാത്രയായി. കരൾരോ ഗത്തെ തുടർന്ന് ചികിത്സ യിലായിരുന്ന പിണറായി വെണ്ടുട്ടായി സൗമ്യതയിൽ സൗമ്യയുടെയും ഫോട്ടോ ജേണലിസ്റ്റ് തോട്ടടയിലെ വിപിൻദാസിന്റെയും ഇരട്ട കുട്ടികളിൽ ഒരാളാണ് വിട വാങ്ങിയത്. 

കരൾ മാറ്റിവ യ്ക്കാനുള്ള ചികിത്സയ്ക്കാ യി നാട്ടുകാർ രൂപീകരിച്ച ചികിത്സാ കമ്മിറ്റി സഹായധനം സ്വരൂപി ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ വേർപാട്. കുഞ്ഞിൻ്റെ ഭൗതികശരീരം വെളളിയാഴ്ച്ച രാവിലെ ഏഴു മുതൽ എട്ടര വരെ പൊതുദർശനത്തിന് വെച്ചപ്പോൾ അന്തിമോപചാരമർപ്പിക്കാൻ നാട്ടുകാരും ബന്ധുക്കളുമായ നൂറുകണക്കിനാളുകളെത്തി. തുടർന്ന് പിണറായി പഞ്ചായത്ത് വാതകശ്മശാനമായ പ്രശാന്തിയിൽ സംസ്കരിച്ചു.

എറണാകുളം അമൃത ആശുപത്രിയിൽ മാസങ്ങ ളായി തീവ്രപരിചരണ വി ഭാഗത്തിൽ കഴിയുകയായിരുന്നു. കുട്ടി. ശസ്ത്രക്രിയക്ക് 50 ലക്ഷം രൂപയോളമാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. തുക സമാഹരിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ ചികിത്സാ നേതൃത്വ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു. ഒന്നരമാസംകൊണ്ട് 30 ലക്ഷം രൂപയോളം സമാഹരിച്ചു. കുടുംബത്തിന്റെ നി സഹായാവസ്ഥ മാധ്യമങ്ങളിലൂടെയും മറ്റും അറിഞ്ഞ് വിദേശത്തുനിന്നുൾപ്പെടെ സഹായവുമായി നിരവധി പേരെത്തിയെങ്കിലും രോഗ നില വഷളായതിനാൽ ശസ്ത്രക്രിയ മുടങ്ങിമടങ്ങി കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.  സഹോദരൻ: ദേവദർശ്.

Tags