കണ്ണൂർ പാലക്കയംതട്ട് ടൂറിസം ട്രയാംഗിൾ പദ്ധതി നടത്തിപ്പിലെ അഴിമതി : വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്
Jun 28, 2025, 22:19 IST
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയംതട്ട് ടൂറിസം ട്രയാംഗിൾ പ്രൊജക്റ്റ് നടത്തിപ്പിലെ അഴിമതി കേസിൽ പ്രതികൾക്കു തിരിച്ചടി. ഇവർക്കെതിരെയുള്ള വിജിലൻസ് കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈകോടതി ഉത്തരവിൽ വ്യക്തമാക്കി.
പദ്ധതിയിൽ 46,34,622 രൂപ തിരിമറി നടത്തിയെന്നാണ് വിജിലൻസ് കേസ്. കണ്ണൂർ ഡി.ടി.പി.സി സെക്രട്ടറിയായിരുന്ന സജി വർഗീസ് ആർകിടെക്റ്റ് വിജയകുമാർ, കരാർ കമ്പിനിയുടെ ഡെപ്യുട്ടി മാനേജർ എം.കെ രാധാകൃഷ്ണൻ നായർ എന്നിവരാണ് കേസിലെ പ്രതികൾ. വിജിലൻസ് കോടതിയിൽ നൽകിയ കുറ്റപത്രം റദ്ദാക്കണമെന്ന പ്രതികളുടെ ഹരജി തള്ളി കൊണ്ടാണ് കോടതി ഉത്തരവിട്ടത്.
tRootC1469263">.jpg)


