കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ കോർപറേഷൻ ട്രാഫിക്ക് പരിഷ്ക്കരണം തുടരും: ഓട്ടോറിക്ഷകളിൽ കെ സി പരിശോധന പൂർത്തിയാക്കും

The Corporation will continue with traffic reforms to alleviate congestion in Kannur city; the 'KC' (Kerala City/Corporation) inspection for autorickshaws will be completed.


കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും ഗതാഗത പരിഷ്കരണത്തിന് കോർപ്പറേഷൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനം.മേയർ പി  ഇന്ദിരയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഗതാഗത കുരുക്ക് അഴിക്കാനുള്ള നടപടികളുമായി മുൻപോട്ടു പോകാൻ തീരുമാനിച്ചത്. ഇതു പ്രകാരം ആനയിടുക്ക് ജംഗ്ഷനിൽ ഉള്ള ഓട്ടോ സ്റ്റാൻഡ് താണ ജംഗ്ഷനിലുള്ള കിണറിന് സമീപത്തെ ഗുഡ്സ് ടാക്സി സ്റ്റാൻഡിനോട് ചേർന്നുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.

കെ സി നമ്പർ വെരിഫിക്കേഷൻ ലിസ്റ്റിന്മേൽ ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് തയ്യാറാക്കുന്നതിന് ആർടിഒ യെ ചുമതലപ്പെടുത്തി.സൂര്യ സിൽക്സ് ചേനോളി ജംഗ്ഷൻ റോഡ് വൺവേ സംവിധാനത്തിൽ ക്രമീകരിക്കുന്നതിന് തീരുമാനിച്ചു.റെയിൽവേ പ്രീപെയ്ഡ് ക്രമീകരണം സംബന്ധിച്ച റിപ്പോർട്ടിന് പൊലിസിനെ ചുമതലപ്പെടുത്തി.ഇലക്ട്രിക് ഓട്ടോ സർവീസ്, ടൗൺ പാർക്കിംഗ് സർവീസുകൾ സംബന്ധിച്ച പ്രശ്നങ്ങളിൽ മേൽ ഓട്ടോ തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കുന്നതിന് തീരുമാനിച്ചു.

എകെജി ആശുപത്രിക്ക് എതിർവശത്തുള്ള ആംബുലൻസ് പാർക്കിംഗ് ഒഴിവാക്കുന്നതിനും പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്യുന്നതിനും ട്രാഫിക് പോലീസിനെ ചുമതലപ്പെടുത്തി. വിഷയത്തിൽ നഗരത്തിലെ ഹോസ്പിറ്റൽ മാനേജ്മെൻറ് പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കുന്നതിനും തീരുമാനിച്ചു.ആദികടലായി കുന്നുംകൈ റൂട്ടിൽ രാത്രി സമയത്തെ ഗതാഗത ക്ലേശം കണക്കിലെടുത്ത് രാത്രി 8. 10ന് പ്ലാസ വഴി ആദി കടലായിലേക്ക് ബസ് സർവീസ് സമയം അനുവദിച്ചു നൽകുന്നതിന് ആർടിഒ യെ ചുമതലപ്പെടുത്തി.

മേലെ ചൊവ്വ വാരം മട്ടന്നൂർ റോഡിൽ അനധികൃത തട്ടുകടകൾ, തെരുവ് കച്ചവടങ്ങൾ, അനധികൃത മത്സ്യ വില്പന കേന്ദ്രങ്ങൾ, ആക്രികൾ എന്നിവ നീക്കം ചെയ്ത് വാഹനഗതാഗതവും പാർക്കിംഗ് സൗകര്യവും ക്രമീകരിക്കുന്നതിന് തീരുമാനിച്ചു. ഇതിനായി കണ്ണൂർ കോർപ്പറേഷൻ, പോലീസ്, പിഡബ്ല്യുഡി, ആർടിഒ എന്നിവരുടെ സംയുക്ത സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.

റെയിൽവേയ്ക്ക് സമീപത്തെ പിഡബ്ല്യുഡി പ്രവർത്തികളുടെ പൂർത്തീകരണം, ഡ്രൈനേജ് പ്രവർത്തി തുടങ്ങിയവ സംബന്ധിച്ച് റെയിൽവേയുടെ യോഗം വിളിച്ചു ചേർക്കുന്നതിനും തീരുമാനിച്ചു.താവക്കര ആശിർവാദ് ഹോസ്പിറ്റൽ റോഡ് ഡ്രെയിനേജ് ക്രോസിംഗ് പ്രവർത്തിക്കു വേണ്ടി താൽക്കാലികമായി അടചിടുന്നതിനും പ്രവർത്തി പൂർത്തിയാകുന്നത് വരെ  ബിഎസ്എൻഎൽ സർക്കിൾ വരെയുള്ള റോഡ് ടു വേ ആയി ക്രമീകരിക്കുന്നതിനും തീരുമാനിച്ചു. ഡെപ്യൂട്ടി മേയർ കെ പി താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിഷാം താണ, ശ്രീജ മഠത്തിൽ, അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ആസാദ് എം.പി, ജോയിൻറ് ആർടിഒ കെ വിനോദ് കുമാർ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ ടി പ്രശാന്ത്, ട്രാഫിക് പോലീസ് ഇൻസ്പെക്ടർമാരായ രമേശൻ ടി, അബ്ദുൽ നാസർ കെ പി,  കണ്ണൂർ തഹസിൽദാർ രത്നേഷ് എൻ കെ, പിഡബ്ല്യുഡി അസിസ്റ്റൻറ് എൻജിനീയർ മുഹമ്മദ് മുനാസ് തുടങ്ങിയവർ പങ്കെടുത്തു.

Tags