നഗരം ശുചിയാക്കി മാലിന്യം തള്ളൽ അവസാനിപ്പിക്കാൻ ആദ്യ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം: കണ്ണൂർ മേയറുടെ നേതൃത്വത്തിൽ കൗൺസിലർമാർ പുതുവത്സരകേക്ക് മുറിച്ചു മധുരം പങ്കിട്ടു

Decision taken in first Corporation Council meeting to clean the city and end garbage dumping: Councilors, led by Kannur Mayor, cut New Year's cake and shared sweets

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള തെക്കി ബസാറിലെപഴയ ക്വാട്ടേഴ്‌സുകളിൽ മാലിന്യം തള്ളുന്ന സംഭവം കെട്ടിടത്തിന് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകുമെന്ന് കോർപ്പറേഷൻ മേയർ പി ഇന്ദിര കൗൺസിൽ യോഗത്തിൽ അറിയിച്ചു.തെക്കി ബസാറിൽ രാമനന്ദ ഓയിൽ മില്ലിന് സമീപത്തുള്ള പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ക്വാട്ടേഴ്‌സുകളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവും മാലിന്യം തള്ളുന്ന അവസ്ഥയും തുടരുകയാണ്.  ശുചീകരണം നടത്താൻ ആരോഗ്യവകുപ്പ് ഇടപെടുമെന്നും മേയർ അറിയിച്ചു. നഗരത്തിലെ എല്ലാ പൊതുസ്ഥലങ്ങളിലും മതിൽകെട്ടി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് മൂലമാണ് നഗരത്തിൽ തെരുവുനായ ശല്യം വർധിക്കുന്നത് അടിയന്തരം നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി കെ.പി താഹിർ ചുണ്ടിക്കാട്ടി. പൊതുസ്ഥലങ്ങളിൽ സിസിടിവി സ്ഥാപിച്ച് നിരീക്ഷിച്ചാൽ മാലിന്യം തള്ളുന്നത് തടയുവാനും അതുവഴി തെരുവ് നായ ശല്യം ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുമെന്നും കൗൺസിലർ റിജിൽ മാക്കുറ്റി പറഞ്ഞു.

tRootC1469263">

മഴക്കാല മുന്നോടിയായി കോർപ്പറേഷൻ പരിധിയിലെ ഓവുചാലുകളിലെയും മറ്റും മാലിന്യം നീക്കാൻ ചെയ്യണമെന്നും ഇതിനായുള്ള കോർപ്പറേഷന്റെ വാഹന ദൗർലഭ്യം പരിഹരിക്കണമെന്നും ഉമേഷ് കണിയാൻകണ്ടി ആവശ്യപ്പെട്ടു. മഴക്കാലപൂർവ്വ ശുചീകരണം ഈ മാസത്തോടെ ആരംഭിക്കും കൗൺസിലർമാർ അതാതു വാർഡുകളെ ഡ്രൈനുകളുടെയും വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളും കണ്ടെത്തി രേഖപ്പെടുത്തണമെന്നും കോർപറേഷൻസെക്രട്ടറി നിർദേശം നൽകി. മഴക്കാലപൂർവ്വ ശുചീകരണം പിഡബ്ല്യുഡി, നാഷണൽ ഹൈവേ ഡിപ്പാർട്ട്‌മെന്റുകളുമായി ബന്ധപ്പെടുത്തി തീരുമാനമെടുക്കുമെന്നും പ്രവൃത്തി നടത്തുമെന്നും മേയർ അഡ്വ. പി. ഇന്ദിര അറിയിച്ചു.

 മേയർ ഭവനത്തിന്റെ പ്രവർത്തി ഉടൻ ആരംഭിക്കും കൗൺസിലർമാർക്ക് പ്രത്യേക മുറി എന്നുള്ളത് ആവശ്യമാണ് ഇതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും മേയർ കൗൺസിൽ യോഗത്തെ അറിയിച്ചു. കൗൺസിൽഹാളിൽ നടന്ന ഭരണസമിതിയുടെ ആദ്യ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാർ സജീവമായി പങ്കെടുത്തു. പി ഷമീമ പ്രതിപക്ഷത്തെ വി.കെ പ്രകാശിനി, ഇ ബീന, സീത എന്നിവരും സംസാരിച്ചു. കൗൺസിൽ യോഗത്തിന് ശേഷം കൗൺസിലർമാർ പുതുവത്സര ത്തോടുബന്ധിച്ച് കേക്ക് മുറിച്ച് മധുരമേറിയ സന്തോഷം പങ്കിട്ടു.

Tags