കണ്ണൂർ നഗരത്തിലെ തെരുവ് നായകളെ പിടികൂടാൻ കോർപറേഷൻ കണ്ടിജൻ്റ് ജീവനക്കാർക്ക് പരിശീലനം നൽകി

Corporation contingent employees trained to catch stray dogs in Kannur city
Corporation contingent employees trained to catch stray dogs in Kannur city

കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിൽ അക്രമകാരികളായ തെരുവ് നായ്ക്കളെ പിടികൂടുന്നതിന് കോർപ്പറേഷൻ നിയോഗിച്ച 19 കണ്ടിജന്റ് ജീവനക്കാർക്ക് കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ പരിശീലനം ആരംഭിച്ചു. നിലവിലെ അടിയന്തിര സാഹചര്യത്തെകുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി, കോർപ്പറേഷൻ മേയർ  മുസ്ലിഹ് മഠത്തിൽ, കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, മൃഗ സംരംക്ഷണ ഓഫീസർ ഡോ എസ് സന്തോഷ് എന്നിവർ സംസാരിച്ചു. 

tRootC1469263">

 മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.അനിൽകുമാർ നായർ കണ്ടിജന്റ് ജീവനക്കാർക്ക് ക്ലാസ്സെടുത്തു. പടിയൂർ എബിസി സെന്റർ വെറ്ററിനറി സർജൻ ഡോ.അമ്മുവിന്റെ നേതൃത്വത്തിൽ ജൂൺ 26 മുതൽ പ്രാക്ടിക്കൽ ക്ലാസ് നടത്തുമെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു.

Tags