കണ്ണൂരിൽ ആർ വി മെട്ടയിൽ കൊപ്ര മില്ലിന് തീപിടിച്ചു : ലക്ഷങ്ങളുടെ നാശനഷ്ടം
Sep 25, 2025, 14:49 IST
ചക്കരക്കൽ : ആർ വി മെട്ടയിലെ കൊ പ്രമില്ലിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്താൽ തീയണച്ചു. ചക്കരക്കൽ സ്വദേശിതിലകൻ എന്ന വ്യക്തിയുടെതാണ് മിൽ'വൻ നാശനഷ്ടം കണക്കാക്കുന്നു. ഹരിത കൊപ്ര മില്ലിനാണ് തീ പിടിച്ചത്.
സംഭവ സമയത്ത് ഉടമസ്ഥലത്തുണ്ടായിരുന്നില്ല. മില്ലിൻ്റെ പിൻവശം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. കൂട്ടിയിട്ട കൊപ്രയും ചിരട്ടയും കത്തി നശിച്ചു. സംഭവ സമയത്ത് അഞ്ചോളം തൊഴിലാളികൾ മില്ലിലുണ്ടായിരുന്നത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. കൊ പ്ര ഡയറിൽ നിന്ന് തീപിടർന്ന തെന്നാണ് ഫയർ ഫോഴ്സിൻ്റെ പ്രാഥമിക നിഗമനം. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
.jpg)

