ഇനി കൂൾ കണ്ണൂർ : കാൽടെക്സിൽ എ.സി ബസ് ഷെൽട്ടർ റെഡി
കണ്ണൂർ:കണ്ണൂരിനെ കൂളാക്കാൻ കാൽടെക്സിൽ എ.സി ഹൈബ്രിഡ് ബസ് ഷെൽട്ടർ പ്രവർത്തനം തുടങ്ങുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂർ കോർപറേഷൻ മേയർക്ക് കൂൾ വെൽ ഉടമയായ ഹംസയും പ്രതിനിധിയായ അനൂപും താക്കോൽ കൈമാറി. പൊതുനന്മ ലക്ഷ്യമിട്ടാണ് ഏറ്റവും ജനതിരക്കേറിയ നൂറ് കണക്കിനാളുകൾ ബസ് കാത്തു നിൽക്കുന്ന കാൽടെക്സിൽ എ.സി ഹൈടെക് ബസ് ഷെൽട്ടർ നിർമ്മിച്ചത്.
tRootC1469263">40 ലക്ഷം രൂപയാണ് ഇതിൻ്റെ നിർമ്മാണ ചെലവ്. സ്ഥലം അനുവദിക്കുക മാത്രമേ കോർപറേഷൻ ചെയ്തിട്ടുള്ളു. പൂർണമായും സോളാർ പാനലിലാണ് പ്രവർത്തനം. റഫറൻസിന് മാത്രമേ വൈദ്യുതി ഉപയോഗിക്കുന്നുള്ളു. അത്യാധുനിക ഇരിപ്പിടങ്ങൾ മൊബൈൽ ചാർജിങ് പോയൻ്റ്, മ്യൂസിക്ക് തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തന സമയം.
ഷെൽട്ടറിൽ അപമര്യാദയായി പെരുമാറുന്നവരെ പൊക്കാൻ പൊലിസ് ക്യാമറകളും റെഡിയാണ്. ബസ് കാത്തിരിക്കുന്നവർക്ക് മാത്രമാണ് ഇവിടെ പ്രവേശനം. വാഹനങ്ങളിലെ തീയണക്കുന്നതിനുള്ള അഗ്നിരക്ഷാ ഉപകരണവും ലഭ്യവുമാണ്. കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഇതേമാതിരിയുള്ള ബസ് ഷെൽട്ടർ നിർമ്മിക്കാൻ കൂൾ വെല്ലിന് പദ്ധതിയുണ്ട്.
.jpg)

