കുക്കിങ് വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു

Cooking Workers Union state conference concludes


കണ്ണൂര്‍: കേരളാ സ്റ്റേറ്റ് കുക്കിങ്ങ് വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന സമ്മേളനം ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി ഡോ. ജോസ് ജോര്‍ജ് പ്ലാന്തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സലാം മഞ്ചേരി അധ്യക്ഷനായി. സ്‌കൂള്‍ തലത്തില്‍ തന്നെ പാചകം പാഠ്യവിഷയമാക്കണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

tRootC1469263">

പല ഹാളുകളിലും മറ്റും പാചക തൊഴിലാളിളോട് തൊഴില്‍ നിഷേധം ഉണ്ടാകുന്നതില്‍ യോഗം പ്രതിഷേധിച്ചു.എം.എ കരീം, ഇന്ത്യ ഗേറ്റ്, റോസ് ബ്രാന്റ്, ഐ മാക്‌സ് പ്രതിനിധികള്‍, സൈനുദ്ധീന്‍ പടന്നക്കാട്, വഹാബ്, അര്‍ഷാദ് ചെറ്റപ്പാലം സജിവിളക്കോട്,ഉമ്മന്‍ കരുളായി, മൊയ്തീന്‍ കോയ സംസാരിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളായി സലാം മഞ്ചേരി(പ്രസിഡന്റ്), വി. ഹനീഫ (ജനറല്‍ സെക്രട്ടറി), നന്ദനന്‍ തൃശ്ശൂര്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. 

Tags