കണ്ണൂരിലും കോൺഗ്രസ് നേതാവിൻ്റെ ഫോൺ കോൾ വിവാദം : യൂത്ത് കോൺഗ്രസ്ജില്ലാ പ്രസിഡൻ്റിനെതിരെ ഗുരുതര ആരോപണം
കണ്ണൂർ : കണ്ണൂർ കോൺഗ്രസിലും ഫോൺ സന്ദേശ വിവാദം. യൂത്ത് കോൺഗ്രസ് ഫണ്ട് തട്ടിപ്പ് നടത്തിയെന്ന് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയനാണ് ആരോപണവുമായി രംഗത്തു വന്നത്. അദ്ദേഹത്തിൻ്റെ ഓഡിയോ സംഭാഷണം പുറത്തുവന്നത് വിവാദമായിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനനെതിരെയും ആരോപണമുണ്ട്. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ കൂടിയാണ് വിജിൽ.
tRootC1469263">വയനാട് ദുരിതാശ്വാസത്തിന് പിരിച്ച പണത്തിന്റെ കണക്ക് അറിയാം, വ്യാജ ഐ ഡി കാർഡ് ഉണ്ടാക്കിയാണ് ജില്ലാ പ്രസിഡൻ്റ് ആയത്, കള്ളവോട്ട് വാങ്ങി ജില്ലാ പ്രസിഡൻ്റായി ചമഞ്ഞു നടക്കുന്നു, നിന്റെ മുകളിലുള്ള നേതാവും അങ്ങനെ തന്നെ, ഇതൊക്കെ മനസ്സിൽ അടക്കിയാണ് മുന്നോട്ടുപോകുന്നതെന്നും കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയൻ പറയുന്നുണ്ട്.
സംസ്ഥാനതലത്തിൽ തന്നെ യൂത്ത് കോൺഗ്രസ് വയനാട് ഫണ്ടിൽ തട്ടിപ്പ് നടന്നതായി വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. ഈക്കാര്യത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അടക്കം പൊലീസ് സ്റ്റേഷനുകളിൽ പലയിടത്തും കേസുകളുമുണ്ട്.
.jpg)


