പാറാലിൽ അറ്റകുറ്റപ്പണിക്കിടെ കരാർ ജീവനക്കാരൻ വൈദ്യുതി പോസ്റ്റിൽ കുടുങ്ങി
Jun 14, 2025, 11:15 IST
കൂത്തുപറമ്പ് : പാറാലിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ കരാർ ജീവനക്കാരൻ പോസ്റ്റിൽ കുടുങ്ങി. കൊല്ലം സ്വദേശി രാജേഷാണ് പോസ്റ്റിൽ കുഴഞ്ഞിരുന്നത് . ശരീരികമായി ക്ഷീണിച്ചതിനെ തുടർന്നായിരുന്നു സ്വന്തമായി ഇറങ്ങാൻ കഴിയാതെ രാജേഷ് പോസ്റ്റിൽ കുടുങ്ങിയത്. ഇതോടെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ താഴെയിറക്കി.
tRootC1469263">വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.ശരീരം കയറ് കൊണ്ട് പോസ്റ്റിൽ ബന്ധിച്ചതിനാലാണ് താഴെ വീഴാതെ രക്ഷപ്പെട്ടത്. ഇതു വഴി പോയ പാർസൽ ലോറിയെ നിർത്തിച്ച് അതിൻ്റെ മുകളിൽ കയറിയാണ് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയത്.രാജേഷ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. സംഭവമറിഞ്ഞ് കൂത്തുപറമ്പ് പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
.jpg)


