പിറന്നാൾ ദിനത്തിൽ അസാം സ്വദേശിയായ നിർമ്മാണ തൊഴിലാളി കണ്ണൂർ മഴൂരിലെ വാടക ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ
Jan 2, 2026, 10:00 IST
തളിപ്പറമ്പ്: പിറന്നാൾ ദിനത്തിൽ അസാം സ്വദേശിയായയുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അസം ചിരങ്ക് ഫഗുനഗാവോണിലെ ബ്രോജന്‍ റായിയ(25) ണ് മരിച്ചത്.നിര്‍മ്മാണത്തൊഴിലാളിയായ യുവാവ് പൂമംഗലം മഴൂരിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചുവരുന്നത്.
ശുചിമുറിയിലെ കമ്പിയില്‍ തോര്‍ത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.വ്യാഴാഴ്ച്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.യുവാവിന്റെ 25-ാം ജന്മദിനം കൂടിയാണ് ജനുവരി ഒന്ന്.ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ലെന്നാണ് പൊലിസ് പറയുന്നത്.തളിപ്പറമ്പ് പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൻ കോളേജാശുപത്രിയിലേക്ക് മാറ്റി. തളിപറമ്പ് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു.
tRootC1469263">.jpg)


