ഒരികര തോടിൻ്റെ സംരക്ഷണഭിത്തി നിർമാണം പാതിവഴിയിൽ
കാടാച്ചിറ :കടമ്പൂർ പഞ്ചായ ത്തിലെ ഒരികര വലിയ തോടി ന്റെ സംരക്ഷണഭിത്തി നിർമാ ണം പാതിവഴിയിൽ നിലച്ചതോ ടെ കർഷകരും നാട്ടുകാരും കടു ത്ത ദുരിതത്തിലായി നിർമാണപ്രവൃത്തികൾ മുടങ്ങിയിട്ട് ഇപ്പോൾ നാല് വർഷത്തോളമായെന്ന് നാട്ടുകാർ പറഞ്ഞു.തോടിന്റെ കുറച്ചുഭാഗം കരി ങ്കല്ല് കെട്ടി സംരക്ഷിച്ചിരുന്നു. ബാക്കി ഭാഗം കൂടി കെട്ടി സംര ക്ഷിക്കാത്തതിനാൽ കടുത്ത കര യിടിച്ചിൽ ഭീഷണിയാണ് പ്രദേ ശം നേരിടുന്നത്. ഇത് കാർഷിക വിളകൾ വ്യാപകമായി നശിക്കു ന്നതിനും കാരണമാകുന്നുണ്ട്.
തോടിന്റെ ഇരുകരകളുടെയും സംരക്ഷണം പൂർത്തിയായാൽ മാത്രമേ പ്രദേശത്ത് മൂന്നാംവിള നെൽകൃഷി ഇറക്കാൻ കർഷകർ ക്ക് സാധിക്കുകയുള്ളൂ. കൂടാതെ, ഒരികര തോടിനെ മമ്മാക്കുന്ന് പു ഴയുമായി ബന്ധിപ്പിച്ചാൽ മാത്ര മേ ഇതിന്റെ പൂർണമായ പ്രയോ ജനം നാട്ടുകാർക്കും കർഷകർ ക്കും ലഭിക്കൂ. ധർമടം മണ്ഡലത്തിലെ വികസന പദ്ധതികളുടെ രേ ഖയിൽ ഉൾപ്പെട്ടിട്ടുള്ള ഒന്നുകൂ ടിയാണ് ഈ തോട് നവീകരണം.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ച് മൈനർ ഇറിഗേ ഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ കാടാച്ചിറ അരയാൽതറ മുതൽ 192 മീറ്റർ ദൂരം വരെ പ്രവൃത്തികൾ പൂർത്തീകരിച്ചിരുന്നു. ആകെ1600 മീറ്ററാണ് കരിങ്കല്ല് കെട്ടേണ്ട ത്. 900 മീറ്റർ വരെയുള്ള ഭാഗം കൃ ഷിവകുപ്പിന്റെ കരസംരക്ഷണ പ്ര വൃത്തിയുടെ ഭാഗമായി നബാർ ഡിന്റെ സ്ത്രീമിൽ ഉൾപ്പെടുത്തിയും പൂർത്തിയാക്കിയിരുന്നു.ബാക്കിവരുന്ന 700 മീറ്ററോ ളം ഭാഗമാണ് ഇപ്പോൾ അനു കൂല നടപടികളൊന്നുമില്ലാതെ കിടക്കുന്നത്.
ഒരികര തോടിൻ്റെ സംരക്ഷണഭിത്തി നിർമാണം പാതിവഴിയിൽ
ഇതിനായി കൃഷി വകുപ്പ് ഡി.പി.ആർ തയ്യാറാക്കി 2024-2025 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്താൻ പ്രൊപ്പോസൽ സമർപ്പിച്ചിരുന്നെങ്കിലും അംഗീക രിക്കപ്പെട്ടിരുന്നില്ല.തുടർന്ന് കൃഷിവകുപ്പ് മുഖേന തന്നെ നബാർഡിൻ്റെ പദ്ധതി യിൽ ഉൾപ്പെടുത്തി പ്രവൃത്തി നിർദേശിച്ചെങ്കിലും ഒരു പുരോ ഗതിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മുഖ്യമ ന്ത്രിക്ക് നിവേദനം നൽകിയിരു ന്നു. എന്നാൽ ഒന്നുംനടന്നില്ല. പുതിയ സർക്കാർ പ്രവൃത്തി പൂർത്തിക രിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
.jpg)

