ആറളത്തെ ആന മതിൽ നിർമ്മാണം പ്രതിസന്ധിയിൽ : കാട്ടാന ഭീതിയിൽ ആദിവാസി കുടുംബങ്ങൾ
ഇരിട്ടി: ഹൈക്കോടതി മുന്നോട്ട് വെച്ച് സമയപരിധിയും അവസാനിക്കാനിരിക്കെ ആറളത്തെ ആനമതിലന്റെ നിര്‍മ്മാണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ആറളം പുനരധിവാസ മേഖലയുടെയും, ആറളം കാര്‍ഷിക ഫാമിന്റെയും സംരക്ഷണത്തിനായി ആറളം വന്യജീവി സങ്കേതം അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന ആനമതിലിന്റെ പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്. മെയ് 31 നകം അവശേഷിക്കുന്ന മതിലിന്റെ ഭാഗം പൂര്‍ത്തിയാക്കുമെന്ന് വനം വകുപ്പും പട്ടിക വര്‍ഗ വികസനവകുപ്പും കോടതിയില്‍ രേഖാമൂലം നല്‍കിയ ഉറപ്പാണ് പാഴാകുന്നത്.
കാലവര്‍ഷം ആരംഭിക്കുന്നതോടെ അവശേഷിക്കുന്ന ഭാഗത്തിന്റെ നിര്‍മ്മാണം സങ്കീര്‍ണ്ണമാകും.
അസംസ്‌കൃത വസ്തുക്കള്‍ നിര്‍മ്മാണ മേഖലയില്‍ എത്തിക്കാനുളള പ്രയാസമാണ് നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കുക. 10.50 കിലോമീറ്റര്‍ വരുന്ന ആന മതില്‍ നിര്‍മ്മാണം ഏകദേശം പകുതി ദൂരമാണ് ഇപ്പോള്‍ പിന്നിട്ടിരിക്കുന്നത്. ആനയെ പ്രതിരോധിക്കാന്‍ നിര്‍മ്മിച്ചിരിക്കുന്ന തൂക്ക് വേലികള്‍ തകര്‍ത്താണ് ആന ജനവാസ മേഖലയില്‍ പ്രവേശിച്ച് ഭീതി പരത്തുന്നത്. രï് വര്‍ഷം മുന്‍പ് ആരംഭിച്ച ആനമതില്‍ നിര്‍മ്മാണം വൈകിയതോടെ ആദ്യ കരാറുകാരനെ നിര്‍മ്മാണത്തില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് വന്ന പുതിയ കരാറുകാരനും അതെ നിലത്തന്നെ തുടരുകയാണ്. വയനാട് സ്വദേശിക്കാനാണ് പുതിയ കരാര്‍. ആനമതില്‍ നിര്‍മ്മാണം തുടങ്ങിയശേഷം മൂന്ന് ജീവനുകളാണ് മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൊലിഞ്ഞത്.
മതില്‍ നിര്‍മ്മാണം വൈകിയാല്‍ മേഖലയില്‍ വീങ്ങും അത്യാഹിതങ്ങള്‍ സംഭവിക്കുമെന്ന ആശങ്കയിലാണ് ആദിവാസി കുടുംബങ്ങൾ.മെയ് 31നുള്ളില്‍ ആറളത്തെ ആന മതില്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും നിര്‍മ്മാണത്തിന് വേഗതയില്ലെന്ന് മേഖലയിലെ പുനരധിവാസ കുടുംബങ്ങളും, നാട്ടുകാരും പറയുന്നു. മതില്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി കളക്ടറുടെ മേല്‍നോട്ടത്തില്‍ വകുപ്പ് മേധാവികളെ ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതിയും രൂപീകരിച്ചിരുന്നു. എന്നിട്ടും 10 കിലോമീറ്ററിലേറെ വരുന്ന മതില്‍ നിര്‍മ്മാണം അനിശ്ചിതമായി നീïുപോവുകയായിരുന്നു.
മതില്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഫാമിനുള്ളിലേയും പുരധിവാസ മേഖലയിലേയും മുഴുവന്‍ കാട്ടാനകളേയും വനത്തിലേക്ക് തുരത്തിയിട്ട് കാര്യമുള്ളു. മതില്‍ പൂര്‍ത്തിയാകാത ഭാഗങ്ങളില്‍ തൂക്ക്‌വേലി നിര്‍മ്മിച്ചാണ് ആനകളെ പ്രതിരോധിക്കുന്നത്. വേലി തകര്‍ത്താണ് ആനക്കൂട്ടം പുനരധിവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത്.
.jpg)

