മുരിക്കഞ്ചേരി കേളു സ്മാരകം നിർമ്മാണോദ്‌ഘാടനം നടത്തി

Construction of the Murikkancheri Kelu Memorial was inaugurated
Construction of the Murikkancheri Kelu Memorial was inaugurated

കണ്ണൂർ :ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് പൈതൃകം സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മ്യൂസിയം പുരാരേഖ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പുരാവസ്തു വകുപ്പിന്റെ മുരിക്കഞ്ചേരി കേളു സ്മാരകത്തിന്റെ നിർമ്മാണോദ്‌ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.  കണ്ണൂർ ജില്ലയിൽമാത്രം ഏഴു പുതിയ മ്യൂസിയങ്ങൾ നിലവിൽ വന്നു.

tRootC1469263">

 കണ്ണൂർ കാലത്തിനൊപ്പം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുരിക്കഞ്ചേരി കേളു സ്മാരകം നിർമ്മിക്കുന്നത്. അന്തർദേശീയ മ്യൂസിയം ദിനത്തിൽ നിർമ്മാണത്തിന് തുടക്കം കുറിക്കാനായത് ചരിത്രനിയോഗമാണെന്നും ദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംസ്ഥാനത്തൊട്ടാകെ നടത്തുമെന്നും മന്ത്രി പറഞ്ഞു.

കോർപറേഷൻ മേയർ മുസ്ലിഹ്‌ മഠത്തിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. കെ. കെ. രത്നകുമാരി, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ,നഗരസഭ കൗൺസിലർ പി. വി. ജയസൂര്യൻ, സിയാദ് ആദിരാജ, കെ. വി. ദിനേശൻ, വസന്ത് പള്ളിയാം മൂല, ടി. പി. മുഹമ്മദ്‌ വാസിൽ, എം.ഉണ്ണികൃഷ്ണൻ, പി. ഹനീഫ, രാഗേഷ് മന്ദമ്പേത്ത്, ജി. രാജേന്ദ്രൻ, മുഹമ്മദ്‌ റാഫി, പി. സി. അശോകൻ, ഫാ. ജോസ് മാത്യു, ഫാ. റെയിമണ്ട് വില്യം, കെ. കൃഷ്ണരാജ് എന്നിവർ സംസാരിച്ചു.

Tags