നിർമ്മാണ വസ്തുക്കളുടെ വില വർദ്ധനവ് : കണ്ണൂരിൽ ലെൻസ് ഫെഡ് കലക്ട്രേറ്റ് മാർച്ച് നടത്തി

Price hike of construction materials: Lensfed Collectorate holds march in Kannur

കണ്ണൂർ: നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലെൻസ് ഫെഡിന്റെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന പ്രസിഡണ്ട് സി എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യാതൊരു മാനദണ്ഢവുമില്ലാതെ സിമന്റ്, പൂഴി മുതൽ ക്വാറി ഉൽപ്പന്നങ്ങൾക്ക് വരെ ദിനംപ്രതി വിലവർദ്ദിപ്പിക്കുകയാണ്. ഇത് കാരണം നിർമ്മാണ മേഖല ഒന്നാകെ പ്രതിസന്ധിനേരിടുകയാണ്.

tRootC1469263">

ഈ സമയത്ത്പ്രശ്നത്തിൽ സർക്കാർ അടിയന്തരരമായി ഇടപെടണമെന്ന് വിനോദ് കുമാർ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് എ സി മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി എം പി സുബ്രഹ്‌മണ്യൻ, സംസ്ഥാനജോ:സിക്രട്ടറി എം വിജയൻ , ആർ കിടെക്റ്റ് വിപിൻ പി വി ,വിവിധ ട്രേഡ് യൂണി
യൻ നേതാക്കളായ സുനിൽ പോള, ടി മനോഹരൻ ,പി ഗംഗാധരൻ , ജഗത്പ്യാരി വി സി, കെ സജിത് കുമാർ , എൻ എൻ ജഗേഷ്, സി കെ പ്രശാന്ത് കുമാർ ,കെ കമലാക്ഷൻ, എൻ വി പ്രഭാകരൻ,എ എസ് മാത്യു, എ കെ ജയചന്ദ്രൻ , പോള ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Tags