മലപ്പട്ടത്ത് ഗാന്ധി പ്രതിമയിൽ ഹാരമണിയിച്ച് പ്രചാരണം തുടങ്ങാനെത്തിയ കൊയ്യം ജനാർദ്ദനനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു
കണ്ണൂർ: മലപ്പട്ടത്ത് ജങ്ഷനിൽ റോഡരികിൽ കെ.പി.സി.സി സ്ഥാപിച്ച മഹാത്മ ഗാന്ധി പ്രതിമയിൽ മാലയിട്ട് പ്രചരണം തുടങ്ങാനെത്തിയ തളിപ്പറമ്പിലെ കോൺഗ്രസ് വിമത സ്ഥാനാർത്ഥി കൊയ്യം ജനാർദ്ദനനെ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ.കെ പി സി സി സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് മാല ഇടുന്നതാണ് സംഘടിതരായി എത്തിയ പ്രവർത്തകർ ശനിയാഴ്ച്ച രാവിലെ 10 മണിക്ക് തടഞ്ഞത്. ഇതോടെ കൊയ്യം ജനാർദ്ദനനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
കോൺഗ്രസ് പുറത്താക്കിയ ആളെ മാലയിടാൻ അനുവദിക്കില്ലെന്ന് പ്രവർത്തകർ പറഞ്ഞതോടെയാണ് ഉന്തുംതള്ളുമുണ്ടായത്. ഇതോടെ കൊയ്യം ജനാർദ്ദനനും സംഘവും മടങ്ങുകയായിരുന്നു ഗാന്ധി പ്രതിമയ്ക്ക് മാലയിടാൻ വിടാത്തത് ജനാധിപത്യ ലംഘനമാണെന്നും ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ടെന്നും കൊയ്യം പറഞ്ഞു. താൻ തെരഞ്ഞെടുപ്പ് പ്രചരണവുമായി അതിശക്തമായി മുൻപോട്ടു പോകുമെന്നും മണ്ഡലത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും തന്നെ പിൻതുണക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
.jpg)


