കണ്ണൂർ മതുക്കോത്ത് റോഡ് മുറിച്ച് കടക്കവെ സ്വകാര്യ ബസിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

A Congress worker who was seriously injured after being hit by a private bus while crossing the Mathukoth road in Kannur has died.
A Congress worker who was seriously injured after being hit by a private bus while crossing the Mathukoth road in Kannur has died.

കണ്ണൂർ : മതുക്കോത്ത് ബസിടിച്ച് ഗുരുതരമായിപരുക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. സജീവ കോൺഗ്രസ് പ്രവർത്തകനും മതുക്കോത്ത് എംസിആർ സ്മാരക മന്ദിര കമ്മിറ്റിയുടെ സ്ഥാപക  രക്ഷാധികാരിയുമായിരുന്ന മതുക്കോത്ത് പുഷ്പാലയത്തിൽ ചങ്ങാട്ട് സൽഗുണനാ (60) ണ് മരിച്ചത്.

വെള്ളിയാഴ്ച്ചവൈകുന്നേരം മതുക്കോത്ത് തൃപ്തി ഹോട്ടലിന് മുന്നിൽ റോഡ് മുറിച്ച് കടക്കവെ ഇരിക്കൂർ - കണ്ണൂർ റൂട്ടിലോടുന്ന ശ്രേയസ് ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഇദ്ദേഹത്തെചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ചരാവിലെ ഒൻപതരയോടെ മരണമടഞ്ഞത്.

tRootC1469263">

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം  ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  ഞായറാഴ്ച്ച
രാവിലെ 10 മണിക്ക് വീട്ടിലും ഇതിനു ശേഷം കോൺഗ്രസ് ഓഫീസിലും പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയ്ക്ക് രണ്ടുമണിക്ക് പയ്യാമ്പലത്ത് സംസ്കാരം നടക്കും. മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ ഫൽഗുണൻ്റെ വിയോഗത്തിൽ കോൺഗ്രസ് ചേലോറ മണ്ഡലം കമ്മിറ്റി അനുശോചിച്ചു.

Tags