പേരാവൂർ മണ്ഡലത്തിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ്പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു
May 5, 2026, 08:25 IST
ഇരിട്ടി: വോട്ടെണ്ണല്‍ വിജയാഘോഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. ഇരിട്ടി കീഴ്പ്പള്ളി ടൗണിലെ മത്സ്യ കച്ചവടക്കാരന്‍ കാപ്പാടന്‍ കുഞ്ഞമ്മദാ (53) ണ് മരിച്ചത്. പേരാവൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കെപിസിസി പ്രസിഡൻ്റുമായ സണ്ണി ജോസഫിന്റെ വിജയം ആഘോഷിക്കുന്നതിനിടെയായിരുന്നു കുഞ്ഞമ്മദ് കുഴഞ്ഞുവീണത്.
ഉടന്‍ തന്നെ കീഴ്പ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
.jpg)

